Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

തുരുത്ത് മാർച്ച് 31 ന് തിയേറ്ററുകളിൽ: നായക കഥാപാത്രമായി സുധീഷ്; മൺസൂണിന് ശേഷം സുരേഷ് ഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം

തുരുത്ത് മാർച്ച് 31 ന് തിയേറ്ററുകളിൽ: നായക കഥാപാത്രമായി സുധീഷ്; മൺസൂണിന് ശേഷം സുരേഷ് ഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം
പ്രേക്ഷകശ്രദ്ധ നേടിയ മൺസൂൺ എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന 'തുരുത്ത്' മാർച്ച് 31 ന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു. സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്‍റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയാണ് തുരുത്ത് വിഷയമാക്കുന്നത്. പ്രിയസുഹൃത്തിന്‍റെ വേർപാടിനെ തുടർന്ന് സുഹൃത്തിന്‍റെ ഭാര്യയുടെയും മകന്‍റെയും ഉത്തരവാദിത്വം റസാഖിന് ഏറ്റെടുക്കേണ്ടിവരുന്നു. ഭിന്നമതസ്ഥർ ജീവിതത്തിൽ ഒരുമിക്കുമ്പോഴുള്ള സാമൂഹിക കാഴ്ചപ്പാടിന്‍റെ നേർച്ചിത്രമാണ് തുരുത്ത് പ്രമേയമാക്കുന്നത്. തങ്ങളുടേതായൊരു ഇടം കണ്ടെത്താനുള്ള യാത്രയിൽ റസാഖിനും കുടുംബത്തിനും വിധി കാത്തുവെച്ചത് എന്തായിരുന്നുവെന്നാണ് ചിത്രത്തിന്‍റെ തുടർസഞ്ചാരം വ്യക്തമാക്കുന്നത്. നീണ്ട വർഷങ്ങളിലെ സഹനട വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി സുധീഷ് എന്ന അനുഗൃഹീത നടൻ ഇതിലെ കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നു. സുധീഷിനെ കൂടാതെ കീർത്തി ശ്രീജിത്ത്, മാസ്റ്റർ അഭിമന്യു, എം.ജി സുനിൽകുമാർ, ഷാജഹാൻ തറവാട്ടിൽ, കെ.പി.എ.സി പുഷ്പ, മധുസൂദനൻ, ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, സജി സുകുമാരൻ , മനീഷ്കുമാർ, സജി, അപ്പു മുട്ടറ, അശോകൻ ശക്തികുളങ്ങര, പ്രസന്ന എന്നിവരും മറ്റു കഥാപാത്രങ്ങൾക്കു ജീവൻ നല്‍കുന്നു. ബാനർ - യെസ്ബി ക്രീയേറ്റീവ്, ക്വയിലോൺ ടാക്കീസ് പ്രൊഡക്ഷൻ, നിർമ്മാണം - സാജൻ ബാലൻ, സുരേഷ് ഗോപാൽ, കഥ-രചന-സംവിധാനം - സുരേഷ് ഗോപാൽ, എക്സി: പ്രൊഡ്യൂസേഴ്സ് - നാസർ അബു, ഗാഥ സുനിൽകുമാർ, സംഭാഷണം - അനിൽ മുഖത്തല, ഛായാഗ്രഹണം - ലാൽ കണ്ണൻ, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - ബിജു മുരളി, സംഗീതം - രാജീവ് ഒ.എൻ.വി, ആലാപനം - സുദീപ് കുമാർ, അപർണ്ണ രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - നിഷാദ് ഷെരീഫ്, പ്രൊഡക്ഷൻ ഡിസൈനർ - സജീബ്, കല-മഹേഷ് ശ്രീധർ, ചമയം - ബിനോയ് കൊല്ലം, കോസ്റ്റ്യും - ഭക്തൻ മങ്ങാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സജി സുകുമാരൻ, അസോസിയേറ്റ് ഡയറക്ടർ - വ്യാസൻ സജീവ്, പശ്ചാത്തല സംഗീതം - ജോയ്, സൗണ്ട് എഫക്റ്റ്സ് - ബിജു ജോർജ്, സംവിധാന സഹായികൾ - ശിവപ്രസാദ്, ഗോപു മുളങ്കടകം, ബാബുജി ശാസ്താംപൊയ്ക, ഡിഐ കളറിസ്റ്റ് - രാജേഷ് മംഗലയ്ക്കൽ, സ്റ്റിൽസ് - ശരത് മുളങ്കടകം, വിതരണം -72 ഫിലിം കമ്പനി റിലീസ്, ഡിസൈൻസ് - സവിൻ എസ് വിജയ് (ഐറ്റി സീ പിക്സൽ). മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ്, ജെ.സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡുകൾ അപർണ്ണ രാജീവിനും ദൃശ്യാവിഷ്കാര മികവിന് ലാൽ കണ്ണന് ജെ.സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡും ഒപ്പം ചമയ മികവിന് ബിനോയ് കൊല്ലത്തിനും ബാലതാരത്തിന് മാസ്റ്റർ അഭിമന്യുവിനും ക്രിട്ടിക്സ്‌ അവാർഡു നേട്ടങ്ങളും തുരുത്തിന്‍റെ പേരിൽ ലഭിക്കുകയുണ്ടായി. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്‍റെ പിആർഒ.         https://youtu.be/Kl6ropD8-Gk

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in