Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബഫർസോണ്‍ ഇടങ്ങളിലുള്ളവർ മാറി താമസിക്കേണ്ടി വരില്ല; കെ മുരളീധരൻ എംപിയുടെ സബ് മിഷന് കേന്ദ്ര മന്ത്രി അശ്വനി കുമാർ ചൗബെ

ബഫർസോണ്‍ ഇടങ്ങളിലുള്ളവർ മാറി താമസിക്കേണ്ടി വരില്ല;  കെ മുരളീധരൻ എംപിയുടെ സബ് മിഷന് കേന്ദ്ര മന്ത്രി അശ്വനി കുമാർ ചൗബെ
ന്യൂഡല്‍ഹി: ബഫര്‍സോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളിലുള്ളവര്‍ക്ക് മാറി താമസിക്കേണ്ടി വരില്ലെന്ന് കെ മുരളീധരന്‍ എംപിക്ക്  കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി അശ്വനി കുമാര്‍ ചൗബെയുടെ ഉറപ്പ്. ഇത് തൊഴിലിനെ ഒരുതരത്തിലും ബാധിക്കില്ല. കൃഷി, കന്നുകാലി വളര്‍ത്തല്‍, മത്സ്യ കൃഷി എന്നിവയ്ക്ക് തടസമില്ല. വാണിജ്യ ഖനനം, ക്വാറി, ക്രഷ് യൂണിറ്റുകള്‍ എന്നിവയ്ക്ക് മാത്രമാകും നിരോധനം. അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് ചില നിയന്ത്രണങ്ങളുണ്ടാകുമെന്നും കെ മുരളീധരന്‍ എംപി ഉയിച്ച സബ് മിഷന് മറുപടിയായി കേന്ദ്ര മന്ത്രി അശ്വനി കുമാര്‍ ചൗബെ പറഞ്ഞു. പരിസ്ഥിതി ലോല മേഖലകള്‍ നിശ്ചയിക്കുമ്പോള്‍ ജനവാസ മേഖലകള്‍ ഒഴിവാക്കണമെന്നും ഫീല്‍ഡ് സര്‍വേ നടത്തണമെന്നും ചട്ടം 377 അനുസരിച്ചുള്ള ഉപക്ഷേപം അവതരിപ്പിച്ചു കൊണ്ട് കെ മുരളീധരന്‍ എംപി ആവശ്യപ്പെട്ടിരുന്നു. കേരള സര്‍ക്കാര്‍ നടത്തിയ ഉപഗ്രഹ സര്‍വ്വേയിലെ വ്യക്തത ഇല്ലായ്മ പരിഹരിക്കാന്‍ ഫീല്‍ഡ് സര്‍വ്വേ നടത്തണമെന്നും, ജനങ്ങളുടെ ആശങ്ക നീക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.  

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in