Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം മുംബൈയിലേക്ക്; ആശ്വാസ വാർത്ത | VIDEO

ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം മുംബൈയിലേക്ക്; ആശ്വാസ വാർത്ത | VIDEO
ന്യൂഡല്‍ഹി: യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം മുംബൈയിലേക്ക് തിരിച്ചു. റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്നാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. 219 യാത്രക്കാരാണ് വിമാനത്തിലുള്ളത്.  പ്രധാനമായും റുമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ രക്ഷാ ദൗത്യം പുരോഗമിക്കുന്നത്. രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ സജ്ജമാക്കാന്‍ രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ വിമാന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയാളി വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആക്രമണം രൂക്ഷമായതോടെ ബങ്കറുകളില്‍ അഭയം തേടിയിരിക്കുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ട് നേരിടുണ്ടെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. വേഗത്തില്‍ സഹായം  എത്തിക്കാനായി അഭ്യർത്ഥിക്കുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.   https://www.facebook.com/JaihindNewsChannel/videos/199687439027869

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in