Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനങ്ങളെ ഭിന്നിപ്പിച്ച് വീഴ്ചകൾ മറച്ച് വെക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ശ്രമം വിജയിക്കില്ല : കെ.സി. വേണുഗോപാൽ

ജനങ്ങളെ ഭിന്നിപ്പിച്ച് വീഴ്ചകൾ മറച്ച് വെക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ശ്രമം വിജയിക്കില്ല : കെ.സി. വേണുഗോപാൽ
തിരുവനന്തപുരം : ജനങ്ങളെ ഭിന്നിപ്പിച്ച് കേന്ദ്ര സർക്കാരിന്‍റെ കുറവുകൾ മറച്ച് പിടിക്കാൻ നടത്തുന്ന ശ്രമം  വിജയിക്കില്ലെന്ന്എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. നെഹ്റു സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ നെഹ്റു സെന്‍റർ ചെയർമാൻ എം.എം ഹസൻ നടത്തുന്ന 24 മണിക്കൂർ ഉപവാസം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. പൗരത്വത്തിന് അടിസ്ഥാന ഘടകം മതമാക്കിയതെന്തിനെന്നും വിവേകാനന്ദന്‍റെ ഹിന്ദുവിസമാണോ അമിത് ഷായുടെ ഹിന്ദുവിസമാണോ മോദി നടപ്പാക്കുന്നതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ചോദിച്ചു. ജെ.എൻ.യുവിൽ വിദ്യാർത്ഥികൾക്ക് നേരെ  നരനായാട്ട് നടത്തിയതിന് സന്ദേശം നൽകിയത് സംഘപരിവാറാണ്. വിദ്യാർത്ഥികൾ നടത്തിയത് ജാതിക്കും മതത്തിനും അതീതമായ ചെറുത്തുനിൽപ്പാണെന്നും അദ്ദേഹം പറഞ്ഞു. എതിർപ്പിന്‍റെ മുനയുമായി വരുന്നവരെ ഗുണ്ടായിസം കൊണ്ടില്ലാതാക്കുന്ന ഫാസിസ്റ്റ് പ്രവണതയാണ് ഇന്ത്യയിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. നാട്ടിൽ ഭീതി ജനിപ്പിച്ച് നാടിനെ തകർക്കാനാകില്ലെന്നും നാടിനെ വിഭജിക്കുന്ന രാഷ്ട്രീയം കോൺഗ്രസ് എന്ത് വില കൊടുത്തും എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. https://youtu.be/kQo9AR-PBIM

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in