Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാർഷിക മേഖലയിലെ പ്രതിസന്ധി സഭയില്‍ ഉയർത്താന്‍ പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും

കാർഷിക മേഖലയിലെ പ്രതിസന്ധി സഭയില്‍ ഉയർത്താന്‍ പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും
  തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക മേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയമായി പ്രതിപക്ഷം ഇന്ന് സഭയിൽ കൊണ്ടുവരും. സർക്കാർ സംഭരിച്ച നെല്ലിന്‍റെ വില പോലും പൂർണ്ണമായും കർഷകർക്ക് നൽകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത് ഉൾപ്പെടെ കാർഷിക മേഖലയിലെ വിവിധ പ്രതിസന്ധികളും സർക്കാരിന്‍റെ കർഷക വിരുദ്ധ നിലപാടുകളും തുറന്നു കാട്ടുവാൻ ലക്ഷ്യമിട്ടാണ് പ്രതിപക്ഷം ഇന്ന് സഭയിൽ എത്തുന്നത്. സണ്ണി ജോസഫ് എംഎൽഎ ആകും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. സംസ്ഥാനത്ത് വീണ്ടും നിപ പടർന്നു പിടിക്കാനിടയായ സാഹചര്യവും പ്രതിരോധ നടപടികളും ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് സഭയിൽ വിശദീകരിക്കും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന നടത്തുക. ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ ഉൾപ്പെടെ ഉള്ളവ പാസാക്കി സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in