Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് പാർട്ടി ആ കൈകളില്‍ സുരക്ഷിതം ; സോണിയാ ഗാന്ധിക്ക് എം.കെ രാഘവന്‍ എം.പിയുടെ കത്ത്

കോണ്‍ഗ്രസ് പാർട്ടി ആ കൈകളില്‍ സുരക്ഷിതം ; സോണിയാ ഗാന്ധിക്ക് എം.കെ രാഘവന്‍ എം.പിയുടെ കത്ത്
  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പൂർണ്ണ പിന്തുണ അറിയിച്ച് എം.കെ രാഘവന്‍ എം.പിയുടെ കത്ത്. സോണിയാ ഗാന്ധിയുടെ കരങ്ങളില്‍ കോണ്‍ഗ്രസ് പാർട്ടി സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും അജണ്ടകളെയും എതിർക്കാനും ഫാസിസത്തെ ചോദ്യം ചെയ്യാനും സോണിയാ ഗാന്ധിയുടെ  നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാർട്ടിക്ക് കഴിയുന്നുണ്ട്. കേന്ദ്ര സർക്കാരിനെ മുള്‍മുനയില്‍ നിർത്താന്‍ രാഹുല്‍ ഗാന്ധി നിരന്തരം ഉയർത്തുന്ന ചോദ്യങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ ശക്തമായി മുന്നോട്ട് നയിക്കുന്ന സോണിയാ ഗാന്ധിക്ക് പൂർണ്ണ പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് പ്രവർത്തകരുടെ കോണ്‍ഗ്രസിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സ്വന്തം ജീവിതം തന്നെ പാർട്ടിക്കായി മാറ്റിവെച്ചയാളാണ് താങ്കള്‍. ഇപ്പോഴും പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചുകൊണ്ടിരിക്കുന്നു. രാഹുല്‍ ഗാന്ധി ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും എതിർക്കുകയും നിരന്തരം ചോദ്യം ചെയ്യുകയും ചെയ്യുന്നു. അത് കൊറോണയാണെങ്കിലും, ചൈനീസ് കടന്നുകയറ്റം, സാമ്പത്തിക തകർച്ച തുടങ്ങി എന്ത് പ്രശ്നങ്ങളിലും സർക്കാരിന്‍റെ വീഴ്ചകള്‍ തുറന്നുകാട്ടാനും മോദി സർക്കാരിനെ ചോദ്യം ചെയ്യാനും രാഹുല്‍ ഗാന്ധിക്ക് കഴിയുന്നുണ്ട്. നിങ്ങള്‍ ഒന്നിച്ചു നിന്ന് നയിക്കുന്ന പോരാട്ടങ്ങള്‍ ശക്തിമത്താണെന്ന് മാത്രമല്ല അതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തികച്ചും സന്തുഷ്ടരാണെന്നും എം.കെ രാഘവന്‍ എം.പി കത്തില്‍ കുറിച്ചു. നേതൃത്വത്തെ സംബന്ധിച്ച് ചോദ്യങ്ങളുയർന്ന സാഹചര്യത്തിലാണ് എം.കെ രാഘവന്‍ എം.പിയുടെ കത്ത്.  

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in