Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജീവ് സതാവിന്‍റെ നിര്യാണം ; നഷ്ടമായത് കരുത്തനായ നേതാവിനെയെന്ന് രമേശ് ചെന്നിത്തല

രാജീവ് സതാവിന്‍റെ നിര്യാണം ; നഷ്ടമായത് കരുത്തനായ നേതാവിനെയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവും യൂത്ത് കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യ അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്ന  രാജീവ്  സതാവിന്‍റെ നിര്യാണത്തില്‍  രമേശ് ചെന്നിത്തല അനുശോചിച്ചു. മഹാരാഷ്ട്രയിലും അഖിലേന്ത്യാ തലത്തിലും   വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ മുന്നണിപ്പോരാളിയായിരുന്നു രാജീവ് സതാവ്. മഹാരാഷ്ട്രയില്‍ ബിജെപി ഭരണം അവസാനിപ്പിക്കാനും  കോണ്‍ഗ്രസിന് പങ്കാളിത്തമുള്ള  സര്‍ക്കാര്‍ രൂപീകരിക്കാനും   രാജീവ് സതാവ് നല്‍കിയ സംഭാവനകള്‍ വലുതായിരുന്നു.  ഒരു ഇളയ സഹോദരനോടെന്ന പോലെയുള്ള  അടുപ്പുമാണ് സതാവുമായി ഉണ്ടായിരുന്നതെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെന്ന നിലയിലും വിവിധ  സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി എന്ന നിലയിലുമെല്ലാം വലിയ സംഭവാനകളാണ്  അദ്ദേഹം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നല്‍കിയത്. രാജീവ് സതാവിന്‍റെ നിര്യാണത്തിലൂടെ  കരുത്തനായ ഒരു നേതാവിനെയാണ് രാജ്യത്തിനും പാര്‍ട്ടിക്കും നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in