Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പറഞ്ഞാല്‍ ചെയ്തിരിക്കും; അഞ്ച് വാഗ്ദാനങ്ങള്‍ക്കും അംഗീകാരം നല്‍കി കയ്യടി നേടി കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ

പറഞ്ഞാല്‍ ചെയ്തിരിക്കും; അഞ്ച് വാഗ്ദാനങ്ങള്‍ക്കും അംഗീകാരം നല്‍കി കയ്യടി നേടി കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ
ബംഗളുരു: തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് കയ്യടി നേടി കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ. ജനങ്ങള്‍ക്കു മുന്നിലേക്ക് വെച്ച അഞ്ചു വാഗ്ദാനങ്ങള്‍ക്കും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ അംഗീകാരം നല്‍കി. ഈ വര്‍ഷം തന്നെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അഞ്ചു വാഗ്ദാനങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുമെന്നും ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൃഹജ്യോതി, ഗൃഹ ലക്ഷ്മി, അന്ന ഭാഗ്യ, യുവനിധി, ഉചിത പ്രയാണ എന്നിങ്ങനെയുള്ള അഞ്ച് വാഗ്ദാനങ്ങളാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്‍റെയും നേതൃത്വത്തിലുള്ള സർക്കാർ നടപ്പിലാക്കുന്നത്. എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്നതാണ് ഗൃഹജ്യോതി പദ്ധതി. ഗൃഹ ലക്ഷ്മി പദ്ധതിയിലൂടെ എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000 രൂപ നല്‍കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 10 കിലോ സൗജന്യ അരി അന്ന ഭാഗ്യ പദ്ധതിയിലൂടെ ലഭിക്കും. ബിരുദധാരികളായ യുവാക്കൾക്ക് രണ്ടു വർഷത്തേക്ക് മാസം തോറും 3000 രൂപയും തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നല്‍കുന്നതാണ് യുവനിധി പദ്ധതി. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്നതാണ് ഉചിത പ്രയാണ പദ്ധതി.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in