Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Movies

അവിഹിതത്തില്‍ തുടങ്ങി കൊലപാതകത്തിലേക്ക്!!! പ്രിയങ്ക നായികയാകുന്ന ഷോര്‍ട്ട് ഫിലിം ഇന്നിന്റെ നേര്‍ക്കാഴ്ച്ചയാകുന്നു

അവിഹിതത്തില്‍ തുടങ്ങി കൊലപാതകത്തിലേക്ക്!!! പ്രിയങ്ക നായികയാകുന്ന ഷോര്‍ട്ട് ഫിലിം ഇന്നിന്റെ നേര്‍ക്കാഴ്ച്ചയാകുന്നു
'ദി ബെറ്റര്‍ ഹാഫ്' പറയുന്നത് സമകാലിക കുടുംബ -സാമൂഹിക അവസ്ഥയെയാണ്. ബന്ധങ്ങളുടെ അസാധാരണത്വങ്ങള്‍ കൊലപാതകത്തിലേക്ക് നീങ്ങുന്നതിന്റെ നേര്‍ക്കാഴ്ച്ചയാകുകയാണ് ഈ ഷോര്‍ട്ട് ഫിലിം. കുടുംബമായി ജീവിക്കുന്ന രണ്ടുപേരുടെ അവിഹിത ബന്ധം കൊലപാതങ്ങളിലേക്ക് നയിക്കുന്ന വാര്‍ത്തകളാണ് ദിനംതോറും പുറത്തുവരുന്നത്. ആ ഒരു സാഹചര്യത്തിലാണ് ഈ ഷോര്‍ട്ട് ഫിലിം പ്രസക്തമാകുന്നതും. വിവാഹേതര ബന്ധവും ആ ബന്ധം രണ്ട് കുടുംബങ്ങളെ എങ്ങനെ തുടച്ചുനീക്കുന്നുവെന്നതുമാണ് 'ദി ബെറ്റര്‍ ഹാഫ്' കൈകാര്യം ചെയ്യുന്നത്. ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച ഈ ഹ്രസ്വ ചിത്രം നിരവധി ഹ്രസ്വ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ആറ് മണിക്കൂറുകള്‍ കൊണ്ട് നിര്‍മ്മിച്ച ചിത്രത്തിന് സംഭാഷണങ്ങള്‍ ഇല്ലായെന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. പശ്ചാത്തല സംഗീതം മാത്രമായി 10 മിനിറ്റിനുള്ളില്‍ അവസാനിക്കുന്ന ഈ ഹ്രസ്വ ചിത്രത്തില്‍ ചലച്ചിത്ര താരങ്ങളായ പ്രിയങ്ക നായരും അനീഷ് റഹ്മാനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രത്തിനൊടുവില്‍ ഇത്തരത്തില്‍ നടന്ന സംഭവങ്ങളുടെ വാര്‍ത്തകളും ഉള്‍പ്പെടുത്തിയിരിക്കുന്നു . തിരുവനന്തപുരത്തു ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമന്‍ കഥയെഴുതി നിര്‍മ്മിച്ച ഈ ഹ്രസ്വ ചിത്രം വിഷ്ണുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത സംവിധായകനായ മിഥുന്‍ മുരളിയാണ് പശ്ചാത്തല സംഗീതം. പ്രശാന്ത് ദീപു, ലിജു എന്നിവര്‍ ചേര്‍ന്ന് ക്യാമറ ചെയ്ത ചിത്രത്തിന്റെ എഡിറ്റിംഗ് മിഥുനും, എഫ്ഫക്‌റ്‌സ് വിപിനും ഡിസൈനിങ് ഷൈനും ചെയ്തിരിക്കുന്നു.

Related articles

See all
Popular News

നാല് പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കൽ; 'ജയിലർ 2' ലെ ഹൃതിക് റോഷന്റെ അതിഥി വേഷം തരംഗമാകു...

Popular News

'വാരണാസി ടീമിന്റെ സ്വന്തം കുംഭ'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Save your stories

Sign in