Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി; പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം; ഇരു സഭകളും നിർത്തിവെച്ചു

എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി; പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം; ഇരു സഭകളും നിർത്തിവെച്ചു
ന്യൂഡൽഹി: എംപിമാരുടെ സസ്‌പെൻഷനെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റിലെ ഇരു സഭകളും നിർത്തിവെച്ചു. പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചതിന് കഴിഞ്ഞ ദിവസം ടിഎൻ പ്രതാപനും രമ്യ ഹരിദാസും ഉൾപ്പെടെ നാല് എംപിമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ലോക്‌സഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധിച്ചത്. പ്ലക്കാർഡുകളുമായാണ് കോൺഗ്രസ് അംഗങ്ങൾ ഇന്നും സഭയിലെത്തിയത്. ബഹളം ശക്തമായതിനെ തുടർന്ന് സഭ നിർത്തിവെക്കുകയായിരുന്നു. പ്ലക്കാർഡുകൾ ഉയർത്തിയുള്ള പ്രതിഷേധം ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ വ്യക്തമാക്കി. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നിവരെയാണ് ഇന്നലെ സസ്‌പെൻഡ് ചെയ്തത്. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ ഇവർ പ്ലക്കാര്‍ഡുകള്‍ ഉയർത്തി പ്രതിഷേധിച്ചിരുന്നു. വർഷകാല സമ്മേളനം തീരുന്നതുവരെയാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in