Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരനല്ല; ക്ഷേത്രാചാരങ്ങളില്‍ അന്തിമതീരുമാനം തന്ത്രിയുടേത്; സര്‍ക്കാരിനെ തള്ളി താഴമണ്‍ കുടുംബം

ശബരിമല തന്ത്രി  ദേവസ്വം ബോര്‍ഡ് ജീവനക്കാരനല്ല; ക്ഷേത്രാചാരങ്ങളില്‍ അന്തിമതീരുമാനം തന്ത്രിയുടേത്; സര്‍ക്കാരിനെ തള്ളി താഴമണ്‍ കുടുംബം
തിരുവനന്തപുരം: ശബരിമല തന്ത്രിക്കെതിരായ സര്‍ക്കാര്‍ നീക്കങ്ങളെ തള്ളി താഴമണ്‍ മഠം. തന്ത്രിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ല. ശബരിമലയുടെ താന്ത്രികാവവകാശം കുടുംബപരമായി കിട്ടിയതാണ്. തന്ത്രിയെ ദേവസ്വം ബോര്‍ഡ് നിയമിച്ചതല്ലെന്നും താഴമണ്‍ മഠം വിശദീകരണക്കുറിപ്പില്‍ പറയുന്നു യുവതി പ്രവേശത്തെ തുടര്‍ന്ന് ആചാരലംഘനത്തില്‍ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ക്ഷേത്രാചാരവും അനുഷ്ഠാനങ്ങളും തന്ത്രിമാരില്‍ നിക്ഷിപ്തമാണ്. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം തന്ത്രിമാര്‍ക്ക് മാത്രമാണ്. അത് ശാസ്ത്രഗ്രന്ഥങ്ങള്‍ പ്രകാരവും കീഴ വഴക്കങ്ങള്‍ പ്രകാരവുമാണ് അത് പാലിച്ചുപോരുന്നത്. തന്ത്രി സ്വീകരിക്കുന്നത് ദക്ഷിണമാത്രമാണ്. ശമ്പളമല്ല. അതുകൊണ്ട് ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനല്ലെന്നും താഴെമണ്‍ കുടുംബം പറയുന്നു. തന്ത്രിയായി നിയമിച്ചത് ദേവസ്വം ബോര്‍ഡല്ല. താന്ത്രികസ്ഥാനം കുടംബപരമായി കിട്ടിയതാണ്. അതുകൊണ്ട് ശബരിമലയില്‍ തന്ത്രി സ്വീകരിച്ച നിലപാട് ശരിയാണെന്നാണ് താഴമണ്‍ കുടംബം വിശദീകരിക്കുന്നത്. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാവും കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് നല്‍കുന്ന വിശദീകരണമെന്നാണ് സൂചന.

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Save your stories

Sign in