Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സോഷ്യൽ മീഡിയ പ്രാങ്ക് വിനയായി; വിലാസം പങ്കുവെച്ച ഇൻഫ്ലുവൻസർക്ക് എത്തിയത് കോടികളുടെ വ്യാജ ഓർഡറുകൾ

സോഷ്യൽ മീഡിയ പ്രാങ്ക് വിനയായി; വിലാസം പങ്കുവെച്ച ഇൻഫ്ലുവൻസർക്ക് എത്തിയത് കോടികളുടെ വ്യാജ ഓർഡറുകൾ

ദീപാവലി ആഘോഷിക്കാന്‍ ആരാധകരോട് മധുരപലഹാരങ്ങള്‍ ചോദിച്ച് വീട്ടുപേരും ഫോണ്‍ നമ്പറും പങ്കുവെച്ച ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ക്ക് ഒടുവില്‍ ഗതികെട്ട് നാടുവിടേണ്ടി വന്നു. തമിഴ്നാട്ടിലെ മധുര സ്വദേശിയായ വീരമണി എന്ന ഇന്‍ഫ്‌ലുവന്‍സര്‍ക്കാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള 'പ്രാങ്ക്' ആക്രമണം മൂലം സ്വന്തം വീടൊഴിയേണ്ടി വന്നത്.

ദീപാവലിക്ക് മധുരപലഹാരങ്ങള്‍ അയച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് വീരമണി സമൂഹമാധ്യമങ്ങളില്‍ മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കിയത്. കുറച്ചു പേര്‍ മധുരം അയച്ചു നല്കി. എന്നാല്‍ അതിനു പിന്നാലെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ഓണ്‍ലൈനായി ഇദ്ദേഹത്തിന്റെ വിലാസത്തില്‍ എത്തിത്തുടങ്ങിയത്. 'ക്യാഷ് ഓണ്‍ ഡെലിവറി'യില്‍ എത്തിയ സാധനങ്ങളുടെ ലിസ്റ്റു കേട്ടാല്‍ ഞെട്ടും. വിലയേറിയ ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയില്‍ തുടങ്ങി ടെസ്ല കാര്‍, ആംബുലന്‍സ് , റോക്കറ്റ് , ഹെലികോപ്റ്റര്‍ എന്നിങ്ങനെ 70 കോടി രൂപയുടെ ടി-90 മിലിട്ടറി ടാങ്ക് വരെ ഇദ്ദേഹത്തിന്റ പേരില്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടു. സാധനങ്ങളുമായി ഡെലിവറി ജീവനക്കാര്‍ കൂട്ടത്തോടെ എത്തിയതോടെ കാര്യങ്ങള്‍ വീരമണിയുടെ നിയന്ത്രണത്തിന് അപ്പുറമായി. അരമണിക്കൂറിനിടെ 15 ഓര്‍ഡറുകള്‍ക്കായുള്ള ഒടിപി മെസേജുകളാണ് വരെയാണ എത്തിയത്. സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്നും പണമില്ലെന്നും ഇയാള്‍ പറഞ്ഞതോടെ ഡെലിവറി ബോയ്സും വീരമണിയും തമ്മില്‍ തര്‍ക്കങ്ങളും പതിവായി.

തുടര്‍ന്ന്, ഇത്തരം വ്യാജ ഓര്‍ഡറുകള്‍ നല്‍കി തന്നെ പീഡിപ്പിക്കരുതെന്ന് അപേക്ഷിച്ച് വീരമണി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചു.എന്നാല്‍ അതുകൊണ്ടും അവസാനിച്ചില്ല. തമിഴ് നാട് സര്‍ക്കാരിന്റെ അവയവ ദാനത്തിനു സന്നദ്ധരായവരുടെ പോര്‍ട്ടലിലും ഇദ്ദേഹത്തിന്റെ നമ്പര്‍ ആരോ രജിസ്്റ്റര്‍ ചെയ്തു. അവിടെ നിന്നുള്ള കോളുകളും എത്തി. കൂടാതെ ഏതൊക്കെയോ മാട്രിമോണിയല്‍ സൈറ്റുകളിലും ഈ ഫോട്ടോയും നമ്പരും നല്കപ്പെട്ടു. നിരന്തരമായ ഫോണ്‍ കോളുകളും ഡെലിവറികളും കാരണം സഹികെട്ട വീരമണി ഒടുവില്‍ താന്‍ നാടുവിടുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കുന്നവര്‍ക്കെല്ലാം ഒരു പാഠമാകേണ്ടതാണ് വീരമണിയുടെ അനുഭവം എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Save your stories

Sign in