Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിയമസഭയിലെ 11 വനിതകൾക്ക് സല്യൂട്ട്; 11 ദിവസത്തേക്ക് പ്രത്യേക വിലക്കുറവുമായി സപ്ലൈകോ; 11 ഉൽപ്പന്നങ്ങൾക്ക് 11% വിലക്കുറവ്

നിയമസഭയിലെ 11 വനിതകൾക്ക് സല്യൂട്ട്; 11 ദിവസത്തേക്ക് പ്രത്യേക വിലക്കുറവുമായി സപ്ലൈകോ; 11 ഉൽപ്പന്നങ്ങൾക്ക് 11% വിലക്കുറവ്

സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികളുടെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും അവർക്ക് ആദരമർപ്പിച്ചുമാണ് സപ്ലൈകോ ഈ വേറിട്ട പദ്ധതി നടപ്പിലാക്കുന്നത്. വനിതാ നേതൃത്വത്തെ ആഘോഷിക്കുന്നതിനൊപ്പം, സമൂഹത്തിലും കുടുംബത്തിലും സ്ത്രീകൾ വഹിക്കുന്ന നിർണ്ണായകമായ പങ്കിനെ ഉയർത്തിക്കാട്ടുക എന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

സപ്ലൈകോയുടെ പ്രമുഖ ബ്രാൻഡായ 'ശബരി'യുടെ തിരഞ്ഞെടുക്കപ്പെട്ട 11 ഉൽപ്പന്നങ്ങളാണ് ഈ ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശബരി വെളിച്ചെണ്ണ, അപ്പം പൊടി, പുട്ടുപൊടി, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി, കടുക്, ജീരകം, ശബരി ഗോൾഡ് ചായപ്പൊടി, ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ 11 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

മെയ് 11 മുതൽ ആരംഭിച്ച ഈ പ്രത്യേക വില്പന 11 ദിവസത്തേക്കാണ് നീണ്ടുനിൽക്കുക. വനിതാ ഉപഭോക്താക്കൾക്ക് മാത്രമായി ലഭിക്കുന്ന ഈ ആനുകൂല്യം മെയ് 21 വരെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ലഭ്യമായിരിക്കും.


Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Save your stories

Sign in