Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സപ്ലൈകോ വില വര്‍ധനയില്‍ പ്രക്ഷുബ്ദമായി സഭ; പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം, അനിശ്ചിത കാലത്തേക്ക് സഭ പിരിഞ്ഞു

സപ്ലൈകോ വില വര്‍ധനയില്‍ പ്രക്ഷുബ്ദമായി സഭ; പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം, അനിശ്ചിത കാലത്തേക്ക് സഭ പിരിഞ്ഞു
തിരുവനന്തപുരം: സപ്ലൈകോ വില വര്‍ധനയില്‍ നിയമസഭ പ്രക്ഷുബ്ധം. ഭരണപക്ഷക്ഷവും പ്രതിപക്ഷവും നേര്‍ക്ക് നേര്‍. പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. വില വര്‍ധനവ് പൊതുവിപണിയില്‍ വലിയ ആഘാതം ഉണ്ടാക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സഭ സമ്മേളിക്കുമ്പോള്‍ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണ്. സഭയില്‍ ചര്‍ച്ച കൂടാതെയാണ് വില കൂട്ടിയത്. വില കൂട്ടില്ലെന്ന് വാക്ക് കൊടുത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതോടെ പ്രതിപക്ഷനേതാവിനെ തടസപ്പെടുത്തി കൊണ്ട് ഭരണപക്ഷം രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി സ്പീക്കറുടെ അടുത്തെത്തിയാണ് പ്രതിഷേധിച്ചത്. ഭരണപക്ഷവും സീറ്റില്‍ നിന്ന് എഴുന്നേറ്റതോടെ സഭയില്‍ ബഹളമായി. അതേസമയം വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. നിയമസഭ അനിശ്ചികാലത്തേക്ക് പിരിഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in