Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വൈദ്യുതി ഉപഭോഗം കുത്തനെ കൂടി; സംസ്ഥാനത്തിന്റെ സ്വയം ഉത്പാദനം 15 ശതമാനം മാത്രം: സണ്ണി ജോസഫ്

വൈദ്യുതി ഉപഭോഗം കുത്തനെ കൂടി; സംസ്ഥാനത്തിന്റെ സ്വയം ഉത്പാദനം 15 ശതമാനം മാത്രം: സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവുണ്ടായെന്ന് സണ്ണി ജോസഫ് നിയമസഭയില്‍ വ്യക്തമാക്കി. എല്‍.ഡി.എഫ്. ഭരണകാലത്തെ പവര്‍കട്ട് ദിവസങ്ങള്‍ എണ്ണിപ്പറഞ്ഞ അദ്ദേഹം, വൈദ്യുതി ഉപഭോഗത്തിലെ വര്‍ധനവ് മുന്‍ വൈദ്യുതി മന്ത്രിയും സമ്മതിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചു.

മഴ കുറയുമ്പോള്‍ അന്തരീക്ഷ താപനില ഉയരുകയും, അതനുസരിച്ച് വൈദ്യുതിയുടെ ഉപഭോഗം കൂടുകയും ചെയ്തു. എന്നാല്‍ അതിനനുസരിച്ച് ആഭ്യന്തര ഉത്പാദനം വര്‍ധിച്ചില്ല. ഉപയോഗം കൂടുകയും ഉത്പാദനം കൂടാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.

വൈദ്യുതി ഉപയോഗത്തില്‍ 2000 മെഗാവാട്ടിന്റെ വര്‍ധനവുണ്ടായപ്പോള്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വെറും 156 മെഗാവാട്ടിന്റെ ഉത്പാദനം മാത്രമാണ് വര്‍ധിച്ചത്. നിലവില്‍ കേരളത്തിന്റെ ആകെ ആവശ്യത്തിന്റെ 15 ശതമാനം മാത്രമാണ് സ്വന്തമായി ഉത്പാദിപ്പിക്കാന്‍ കഴിയുന്നത് എന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Save your stories

Sign in