Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAHUL GANDHI| ഹരിയാനയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക; ചര്‍ച്ച നടത്തി രാഹുല്‍ ഗാന്ധി

RAHUL GANDHI| ഹരിയാനയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക; ചര്‍ച്ച നടത്തി രാഹുല്‍ ഗാന്ധി
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും സംസ്ഥാനത്തെ പാര്‍ട്ടിയുടെ സംഘടന ശക്തിപ്പെടുത്തുന്നതിനും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചണ്ഡീഗഡിലെത്തി. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, ഹരിയാന കോണ്‍ഗ്രസ് ഇന്‍-ചാര്‍ജ് ബി.കെ. ഹരിപ്രസാദ്, സംസ്ഥാന പ്രസിഡന്റ് ഉദയ് ഭാന്‍, പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജ വാറിംഗ് എന്നിവര്‍ അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പിയും ചര്‍ച്ചയിലെ പ്രധാന ആകര്‍ഷണമായിരുന്നു. ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ 18 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായിട്ടാണ് രാഹുല്‍ ഗാന്ധി ആദ്യ കൂടിക്കാഴ്ച നടത്തിയത്. ഹരിയാന കോണ്‍ഗ്രസ് നേതാക്കളായ ഉദയ് ഭാന്‍, ഭൂപീന്ദര്‍ സിംഗ് ഹൂഡ, ബിരേന്ദര്‍ സിംഗ്, ധരംപാല്‍ സിംഗ് മാലിക്, ബല്‍ബീര്‍ പാല്‍ ഷാ, ഫൂള്‍ ചന്ദ് മുള്ളാന, കുമാരി സെല്‍ജ, രണ്‍ദീപ് സിംഗ് സുര്‍ജേവാല, ദീപേന്ദര്‍ സിംഗ് ഹൂഡ, മഹേന്ദ്ര പ്രതാപ് സിംഗ്, ക്യാപ്റ്റന്‍ അജയ് സിംഗ് യാദവ്, ചേതന്‍ ചൗഹാന്‍, ചിരഞ്ജീവ് റാവു, പ്രദീപ് നര്‍വാള്‍, വിനീത് പുനിയ, റിട്ട. കേണല്‍ രോഹിത് ചൗധരി, സുനില്‍ പന്‍വാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി ഹരിയാന കോണ്‍ഗ്രസിന് ജില്ലാ പ്രസിഡന്റുമാരില്ലാത്തതിനാല്‍ പാര്‍ട്ടിയുടെ ജില്ലാ യൂണിറ്റുകളുടെ പുനഃസംഘടനയെക്കുറിച്ചാണ് യോഗത്തില്‍ ചര്‍ച്ച നടന്നതെന്നാണ് വിവരം. ആദ്യ കൂടിക്കാഴ്ചയില്‍ പാര്‍ട്ടിക്കുള്ളിലെ ഐക്യത്തിന്റെ പ്രാധാന്യമാണ് ചര്‍ച്ച ചെയ്തത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്തു. ഹരിയാനയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിട്ടാണ് ഈ സന്ദര്‍ശനത്തെ കാണുന്നത്. കാരണം പാര്‍ട്ടിയുടെ സംഘടനാ നിര്‍മ്മാണ പ്രചാരണത്തിന്റെ ഭാഗമാണിത്. 11 വര്‍ഷത്തിലേറെയായി ജില്ലാതല എക്‌സിക്യൂട്ടീവുകളില്ലാതെ പ്രവര്‍ത്തിക്കുന്ന സംസ്ഥാന യൂണിറ്റിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നിര്‍ണായക നിമിഷമായാണ് ഇത് കാണപ്പെടുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായും, 21 എഐസിസി, 90 പിസിസി നിരീക്ഷകരുമായും രണ്ട് ഉന്നതതല യോഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in