Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

നീറ്റ് അവസാനിപ്പിക്കാന്‍ സ്റ്റാലിന്‍ സർക്കാർ; പ്രവേശന യോഗ്യത പ്ലസ് ടു മാർക്ക്, ബില്‍ പാസാക്കി

നീറ്റ് അവസാനിപ്പിക്കാന്‍ സ്റ്റാലിന്‍ സർക്കാർ; പ്രവേശന യോഗ്യത പ്ലസ് ടു മാർക്ക്, ബില്‍ പാസാക്കി
  ചെന്നൈ: നീറ്റ് പരീക്ഷ നിർത്തലാക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്ലസ് ടു പരീക്ഷയുടെ  മാർക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനുള്ള ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. സാമൂഹിക നീതി ഉറപ്പാക്കാനാണ്  തീരുമാനമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. മെഡിക്കല്‍ ബിരുദ കോഴ്‌സുകള്‍, ഡെന്‍റിസ്ട്രി, ഇന്ത്യന്‍ മെഡിസിന്‍, ഹോമിയോപ്പതി എന്നീ കോഴ്‌സുകളിലേക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നതാണ് ബില്‍. റിട്ടയേഡ് ജഡ്ജി എ.കെ രാജന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ജൂലൈയില്‍ സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. എംബിബിഎസ്, ഉന്നത മെഡിക്കല്‍ പഠനങ്ങള്‍ എന്നിവയിലെ സാമൂഹിക പ്രാതിനിധ്യത്തെ നീറ്റ് അട്ടിമറിച്ചുവെന്നും പിന്നാക്കം  വിഭാഗങ്ങളുടെ പഠന സ്വപ്‌നങ്ങളെ നീറ്റ് സംവിധാനം തടയുന്നുവെന്നും എ.കെ രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. നീറ്റിനെതിരെ സംസ്ഥാനത്തിന്‍റെ പോരാട്ടം ഇവിടെ തുടങ്ങുകയാണെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് സ്റ്റാലിന്‍ പറഞ്ഞു. നീറ്റ് പരീക്ഷാപ്പേടിയില്‍ സംസ്ഥാനത്ത് വിദ്യാർത്ഥി ആത്മഹത്യകള്‍ വർധിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്നാട് സർക്കാർ പുതിയ ബില്‍ അവതരിപ്പിച്ചത്. കഴിഞ്ഞദിവസം ധനുഷ് എന്ന വിദ്യാർത്ഥി ആത്മഹത്യ  ചെയ്തിരുന്നു. മരണത്തില്‍ അനുശോചിച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷ കൈവിടരുതെന്നും നീറ്റിനെതിരെയുള്ള ബില്‍ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരുന്നു. നീറ്റ് പരീക്ഷമൂലം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രയാസം മനസിലാക്കാതെ കേന്ദ്ര സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.  കോണ്‍ഗ്രസ്, എഐഎഡിഎംകെ, പിഎംകെ അടക്കമുള്ള പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി  യോഗം ബഹിഷ്‌കരിച്ചു.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in