Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനങ്ങളുടെ ദുരിതങ്ങളിൽ നിന്നും ലാഭം കൊയ്യാന്‍ ശ്രമം ; ഇന്ധനവില വർധന പിന്‍വലിക്കണം ; പ്രധാനമന്ത്രിക്ക്  സോണിയ ഗാന്ധിയുടെ കത്ത്

ജനങ്ങളുടെ ദുരിതങ്ങളിൽ നിന്നും ലാഭം കൊയ്യാന്‍ ശ്രമം ;  ഇന്ധനവില വർധന പിന്‍വലിക്കണം ; പ്രധാനമന്ത്രിക്ക്  സോണിയ ഗാന്ധിയുടെ കത്ത്
  ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിൽ ആശങ്കപ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. ജനങ്ങളുടെ ദുരിതങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും ലാഭം കൊയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന്  സോണിയ ഗാന്ധി കത്തിൽ കുറ്റപ്പെടുത്തി. ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. രാജ്യത്തെ പലഭാഗങ്ങളിലും പെട്രോൾ വില നൂറ് കടന്നു. ഉയരുന്ന ഡീസൽ വില കർഷകരുടെ ദുരിതങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. അസംസ്കൃത എണ്ണവില കോൺഗ്രസ് സർക്കാർ അധികാരത്തിലുണ്ടായിരുന്ന സമയത്തെ അപേക്ഷിച്ച് പകുതിയോളമാണെന്നും അവർ ചൂണ്ടിക്കാട്ടി. കേന്ദ്രം പെട്രോളിനും ഡീസലിനും അമിത എക്സൈസ് തീരുവ ഈടാക്കുകയാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ഇത്തരം വിവേകശൂന്യമായ നടപടികളെ സർക്കാരിന് എങ്ങനെ ന്യായീകരിക്കാനാവുന്നുവെന്ന് തനിക്ക് മനസ്സിലാക്കാനാവുന്നില്ലെന്നും അവർ പറഞ്ഞു. എക്സസൈസ് തീരുവ ഭാഗികമായി പിൻവലിച്ചുകൊണ്ട് ഇന്ധനവില കുറയ്ക്കണം. ഒഴിവുകഴിവുകൾ നിരത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം പരിഹാരങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സോണിയാ ഗാന്ധി കത്തിൽ പറയുന്നു.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in