Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സൈനികന്റെ ഭാര്യക്കെതിരായ പീഡനം: കുറ്റസമ്മതം നടത്തിയിട്ടും ബി.ജെ.പി നേതാവിന് പാര്‍ട്ടിയുടെ സംരക്ഷണം: മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കി

സൈനികന്റെ ഭാര്യക്കെതിരായ പീഡനം: കുറ്റസമ്മതം നടത്തിയിട്ടും ബി.ജെ.പി നേതാവിന് പാര്‍ട്ടിയുടെ സംരക്ഷണം: മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കി
കൊല്ലം: സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ ബി.ജെ.പി നേതാവിനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പാര്‍ട്ടി സംരക്ഷണം. തുടര്‍ന്ന് ബി.ജെ.പി മുന്‍ കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെ സൈനികന്‍ പോലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഇതിനു പിന്നാലെ ഓമനക്കുട്ടന്‍ കുറ്റസമ്മതം നടത്തുന്ന ശബ്ദരേഖയും സൈനികന്‍ പുറത്തുവിട്ടു. ഭര്‍ത്താവിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ പാര്‍ട്ടി നേതാവിനെ കാണാന്‍ പോയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെയും ഭര്‍ത്താവിന്റെയും പരാതി. 2017 ഫെബ്രുവരിയിലായിരുന്നു സംഭവം. തുടര്‍ന്ന് ബി.ജെ.പി നേതാക്കളെ വിവരം അറിയിച്ച ഭര്‍ത്താവ് ഭാര്യയുടെ പരാതി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍, സംസ്ഥാന പ്രസിഡന്റ്, സംഘടനാ സെക്രട്ടറി തുടങ്ങിയവര്‍ക്ക് ഇ മെയിലിലൂടെ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ പരാതിയെത്തുടര്‍ന്ന് താല്‍ക്കാലികമായി തല്‍സ്ഥാനത്ത് നിന്ന് മാറിയ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിനോ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാനോ ബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് സൈനികനും കുടുംബവും മുഖ്യമന്ത്രിക്കും പോലീസിനും നേരിട്ട് പരാതി നല്‍കിയിരിക്കുന്നത്. ഇതിനായി സൈനികന്‍ നാട്ടിലെത്തുകയായിരുന്നു. ഇതോടൊപ്പം ബി.ജെ.പി നേതാവ് നെടുമ്പന ഓമനക്കുട്ടന്‍ സൈനികനോട് ക്ഷമാപണം നടത്തുന്നതിന്റെയും കുറ്റം ഏല്‍ക്കുന്നതിന്റെയും ഫോണ്‍ സംഭാഷണം പരാതിക്കാര്‍ പുറത്തുവിട്ടു. ഇതില്‍ ഞാന്‍ ചെയ്ത തെറ്റിന് ക്ഷമ നല്‍കണമെന്നാണ് ബി.ജെ.പി നേതാവിന്റെ ആവശ്യം. ഇതോടെ കൊല്ലം ജില്ലയിലെ ബി.ജെ.പി നേതൃത്വത്തിനെതിരെ പൊതുസമൂഹത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സൈനികന്‍ നല്‍കിയ പരാതിയില്‍ കൂടുതല്‍ നടപടികള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ് പരാതിക്കാരനും കുടുംബവും.

Related articles

See all
Popular News

നിയമവിരുദ്ധ സ്പാകൾ ഇനി പൂട്ടും; സംസ്ഥാനത്തുടനീളം കടുത്ത പരിശോധനയ്ക്ക് നിർദേശവുമായി ആഭ്യന്ത...

Popular News

കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദം: അടിയന്തര നടപടിക്ക് നിർദേശിച്ചത് പിണറായി വിജയനെന്ന് തെളിയി...

Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും, പ്രതികളെ വീണ്ടും കസ്റ്റഡിയ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in