Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിർമ്മല സീതാരാമന്‍റെ അഭാവം കൊണ്ടു കൂടി ശ്രദ്ധേയമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നീതി ആയോഗില്‍ നടന്ന കൂടിക്കാഴ്ച

നിർമ്മല സീതാരാമന്‍റെ അഭാവം കൊണ്ടു കൂടി ശ്രദ്ധേയമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നീതി ആയോഗില്‍ നടന്ന  കൂടിക്കാഴ്ച
കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉന്നത സാമ്പത്തിക വിദഗ്ധരുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ച ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അഭാവം കൊണ്ടു കൂടി ശ്രദ്ധേയമായി. ആഭ്യന്തരമന്ത്രി അമിത് ഷാ, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, ഗതാഗത, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി നിതിൻ ഗഡ്കരി എന്നിവരാണ് നീതി ആയോഗ് യോഗത്തിൽ പങ്കെടുത്തത്. ബജറ്റിന് മുന്നോടിയായി പതിവായി സര്‍ക്കാര്‍ എല്ലാ വര്‍ഷവും നടത്തുന്നതാണ് ഇത്തരമൊരു കൂടിക്കാഴ്ച. നേരത്തെ, ജൂണില്‍ പ്രധാനമന്ത്രി മോദി രാജ്യത്തെ 40 ഉന്നത സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ നീതി ആയോഗില്‍ കൂടിക്കാഴ്ച നടക്കുമ്പോള്‍ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടിയിലെ സഹപ്രവർത്തകർക്കൊപ്പം തിരക്കിലായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമന്‍. നിക്ഷേപത്തിലും ഉപഭോഗത്തിലും ഗണ്യമായ ഇടിവുണ്ടായതിനെത്തുടർന്ന് സമ്പദ്‌വ്യവസ്ഥ 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക്, വെറും 5 ശതമാനത്തിലേയ്ക്ക് താഴുമെന്ന് കണക്കാക്കപ്പെടുന്ന ഈ സമയത്താണ് നിർമ്മലാ സീതാരാമന്‍റെ രണ്ടാമത്തെ ബജറ്റ് എത്തുന്നത്. മാന്ദ്യത്തിനിടയിൽ കേന്ദ്ര ബജറ്റിനായി തയ്യാറെടുക്കുമ്പോൾ പ്രാക്ടീഷണർമാരുമായും നേതാക്കളുമായും വിശാലമായ അടിസ്ഥാനപരമായ ചർച്ചകളിൽ ഏർപ്പെടാനുള്ള മോദി സർക്കാരിന്‍റെ നടപടികളുടെ ഭാഗമായതിനാൽ യോഗം വളരെയേറെ പ്രാധാന്യമർഹിച്ചിരുന്നു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in