Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിദ്ധാർത്ഥന്‍റെ മരണം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ

സിദ്ധാർത്ഥന്‍റെ മരണം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ
  തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തില്‍ ഗവർണ‍ര്‍ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചു. വിസിയുടെയും ഡീനിന്‍റെയും വീഴ്ചകൾ ഉൾപ്പെടെ പരിശോധിക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഗവർണർ ഒരു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുന്നത്. ഹൈക്കോടതി മുൻ ജഡ്ജി എ. ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി.ജി. കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു. മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. കമ്മീഷന്‍റെ പ്രവർത്തന ചെലവ് സർവകലാശാല അക്കൗണ്ടിൽ നിന്ന് നൽകും. സർവകലാശാല ചട്ടം അനുസരിച്ചാണ് ചാൻസലർ കൂടിയായ ഗവർണർ ഇടപെടൽ നടത്തിയത്. സിബിഐ അന്വേഷണത്തിൽ അന്തിമ തീരുമാനം വരും മുമ്പാണ് ഗവർണർ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in