Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Uncategorized

SHUBHANSHU SHUKLA| ചരിത്രം കുറിക്കാന്‍ ശുഭാംശു; ആക്‌സിയം-4 ദൗത്യ വിക്ഷേപണം ജൂണ്‍ 19ന്; സാങ്കേതിക തകരാര്‍ പരിഹരിച്ചു

SHUBHANSHU SHUKLA|  ചരിത്രം കുറിക്കാന്‍ ശുഭാംശു; ആക്‌സിയം-4 ദൗത്യ വിക്ഷേപണം ജൂണ്‍ 19ന്; സാങ്കേതിക തകരാര്‍ പരിഹരിച്ചു
ഇന്ത്യന്‍ ബഹിരാകാശയാത്രികന്‍ ശുഭാംശു ശുക്ലയുടെ ആക്‌സിയം-4 ദൗത്യത്തിന്റെ പൂതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു . ജൂണ്‍ 19ന് ആക്‌സിയം-4 ഔദ്യോഗികമായി വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ദൗത്യം പറന്നുയരുക. ഐഎസ്ആര്‍ഒ, ആക്‌സിയം സ്‌പേയ്‌സ്, സ്‌പേയ്‌സ് എക്‌സ് സംഘടനകള്‍ നടത്തിയ സംയുക്ത ചര്‍ച്ചയിലാണ് പുതിയ വിക്ഷേപണ തീയതി സ്ഥിരീകരിച്ചത്. ഫാല്‍ക്കണ്‍ 9 വിക്ഷേപണ വാഹനത്തില്‍ മുമ്പ് കണ്ടെത്തിയ ദ്രാവക ഓക്‌സിജന്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള സാങ്കേതിക തകരാറുകള്‍ യോഗം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് സ്‌പേയ്‌സ് എക്‌സ് എഞ്ചിനീയര്‍മാര്‍ കകരാര്‍ പരിഹരിക്കുകയും അടുത്ത ദൗത്യത്തിന് റോക്കറ്റ് പൂര്‍ണമായും തയ്യാറാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമാകുന്ന നാല് ബഹിരാകാശ യാത്രികരില്‍ ഒരാളാണ് 39കാരനായ ശുഭാംശു ശുക്ല. ദൗത്യം വിജയകരമാകുന്നതോടെ നാല് പതിറ്റാണ്ടിന് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകും ഇദ്ദേഹം. 1984ല്‍ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരന്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ഖ്യാതിയും ശുഭാന്‍ഷു ശുക്ല നേടും. ശുഭാംശുവിന് പുറമേ, നാസയുടെ പെഗ്ഗി വിറ്റ്‌സന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സാവോസ് ഉസ്‌നാന്‍സ്‌കി, പോളണ്ടില്‍ നിന്നുള്ള വിസ്‌നിയേവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കപു എന്നിവരാണ് ആക്‌സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍. പെഗ്ഗി വിറ്റ്‌സന്‍ മിഷന്‍ കമാന്‍ഡറും ശുഭാന്‍ഷു ശുക്ല മിഷന്‍ പൈലറ്റുമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന സംഘാംഗങ്ങള്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തും.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in