Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സോണിയാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും കെ.സി വേണുഗോപാലിന്‍റെയും ഇടപെടല്‍ ഫലംകണ്ടു; മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേയ്ക്ക് ശ്രമിക് പ്രത്യേക തീവണ്ടി

സോണിയാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും കെ.സി വേണുഗോപാലിന്‍റെയും ഇടപെടല്‍ ഫലംകണ്ടു; മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേയ്ക്ക് ശ്രമിക് പ്രത്യേക തീവണ്ടി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെയും ഇടപെടല്‍ ഫലം കണ്ടു. ലോക്ക്ഡൗണിൽ മഹാരാഷ്ട്രയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക് പ്രത്യേക തീവണ്ടി സജ്ജമായി.  മുംബൈയിൽ നിന്നുള്ള ആദ്യ ശ്രമിക് ട്രെയിൻ ആണ് ഇത്. ഇന്ന് ഉച്ചക്ക് കുർലയിൽ നിന്നും കൊച്ചുവേളിയിലേക്ക് വരുന്ന ട്രെയിന്‍ 1674 മലയാളികളുമായാണ് പുറപ്പെടുന്നത്.  മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ഹെല്‍പ് ഡെസ്കുമായി രജിസ്റ്റർ ചെയ്തവരെയാണ് നാട്ടിലെത്തിക്കുന്നത്. യാത്രയുടെ പൂർണ ചെലവും വഹിക്കുന്നത് മഹാരാഷ്ട്ര സർക്കാരാണ് . കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞതനുസരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ ആവശ്യപ്രകാരം മഹാരാഷ്ട്രയില്‍ കുടുങ്ങിയ മലയാളികള്‍ക്കായി പ്രത്യേക തീവണ്ടി യാത്ര ഒരുക്കിയ വിവരം മഹാരാഷ്ട്ര സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹേബ് തോറാട്ട് ആണ് അറിയിച്ചത്.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in