Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

ഷൊർണൂർ: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും സ്ഥിരമായി കവർച്ച ചെയ്തുവന്ന സിനിമാ പ്രൊഡ്യൂസർ പൊലീസ് പിടിയിൽ. മണ്ണാർക്കാട് കരിമ്പ ആറോണി വീട്ടിൽ കാജാ ഹുസൈൻ (46) ആണ് ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഇയാൾ കോങ്ങാട് വാടകവീട്ടിലാണ് താമസം വന്നിരുന്നത്.

കോയമ്പത്തൂർ-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്ത മണ്ണാർക്കാട് സ്വദേശിനിയായ യുവതിയുടെ 85,000 രൂപ വിലമതിക്കുന്ന സാംസങ് മൊബൈൽ ഫോൺ കവർന്ന കേസിലാണ് അറസ്റ്റ്. നിരന്തരം തീവണ്ടിയിൽ യാത്ര ചെയ്ത് യാത്രക്കാരുടെ വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. കാജാ ഹുസൈൻ 80-ഓളം സിനിമകളിൽ പിന്നണി പ്രവർത്തകനായി പ്രവർത്തിച്ചിട്ടുണ്ടെന്നും, 2024-ൽ പുറത്തിറങ്ങിയ 'കള്ളൻമാരുടെ വീട്' എന്ന സിനിമയുടെ നിർമാതാവുകൂടിയാണെന്നും പൊലീസ് വ്യക്തമാക്കി.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് ഭാഗത്ത് നടന്ന കവർച്ചകളിലെയും തൊണ്ടിമുതലുകളായ അഞ്ച് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. ഷൊർണൂർ സ്റ്റേഷനിൽ പരാതി നൽകിയ മൂന്ന് യാത്രക്കാരുടെ ലാപ്‌ടോപ്പുകൾ കവർന്നതും ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്. കോഴിക്കോട് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത രണ്ട് ലാപ്‌ടോപ്പ് മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്.

മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കോങ്ങാട്ടിൽ ഒരു കഫറ്റീരിയ ആരംഭിക്കാനുള്ള ശ്രമത്തിലായിരുന്നു കാജാ ഹുസൈൻ. ഇവിടെനിന്നാണ് എസ്‌.ഐ. അനിൽമാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്.


Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Save your stories

Sign in