Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഞ്ചു വര്‍ഷം വയറ്റില്‍ കത്രികയുമായി വീട്ടമ്മ; ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര പരാതി

അഞ്ചു വര്‍ഷം വയറ്റില്‍ കത്രികയുമായി വീട്ടമ്മ; ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര പരാതി
  ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ നിലയില്‍ കണ്ടെത്തി. പുന്നപ്ര സ്വദേശിനിയായ ഉഷ ജോസഫിനാണ് ദുരനുഭവം ഉണ്ടായത്. 2021 മെയ് 10-ന് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറ്റില്‍ കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷമായി ഉഷ കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവിച്ചു വരികയായിരുന്നു. പല ഡോക്ടര്‍മാരെ സമീപിച്ച് ചികിത്സ തേടിയെങ്കിലും വേദനയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വേദന സഹിക്കവയ്യാതെ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ യൂറോളജി ഡോക്ടറെ സമീപിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് വയറ്റിനുള്ളില്‍ കത്രിക ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനാ ഫലവുമായി ഉഷയും കുടുംബവും വീണ്ടും മെഡിക്കല്‍ കോളേജ് അധികൃതരെ സമീപിച്ചു. വരും ദിവസങ്ങളില്‍ ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വലിയ അനാസ്ഥയ്‌ക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് കുടുംബം.

Related articles

See all
Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Save your stories

Sign in