Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയിൽ

ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകള്‍ ആരോപിച്ചുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സി.ഇ.സി കൈക്കൊണ്ട പല തീരുമാനങ്ങളും മറ്റ് രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ അനുമതിയില്ലാതെയാണെന്നാണ് ഹര്‍ജികളിലെ പ്രധാന ആരോപണം.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് പട്‌ന സ്വദേശി രാകേഷ് കുമാര്‍ സിംഗ്, അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത്. കമ്മീഷന്റെ ബഹു-അംഗ സ്വഭാവം സംരക്ഷിക്കുന്നതിനായി കേസില്‍ അന്തിമ വിധി വരുന്നത് വരെ ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് സി.ഇ.സിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും, ഫുള്‍ കമ്മീഷന്റെ അനുമതിയില്ലാതെ എടുത്ത തീരുമാനങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി  ബന്ധപ്പെട്ട് മറ്റ് രണ്ട് കമ്മീഷണര്‍മാരായ സന്ധുവും ജോഷിയും തങ്ങളറിയാതെ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

വോട്ടര്‍ രജിസ്‌ട്രേഷനായുള്ള ഫോം 6-ല്‍ ഭേദഗതികളില്ലാതെ വംശാവലി വിവരങ്ങളും മുന്‍ വോട്ടര്‍ പട്ടികയുമായുള്ള ബന്ധവും ഉള്‍പ്പെടുത്തിയത് മറ്റ് കമ്മീഷണര്‍മാരുടെ എതിര്‍പ്പ് അവഗണിച്ചാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതിന് പുറമെ ഗോവയില്‍ യോഗ്യരായ വോട്ടര്‍മാരെ തിരിച്ചെടുക്കുന്നതില്‍ സോഫ്റ്റ്വെയറിനുണ്ടായ വീഴ്ചയും, പശ്ചിമ ബംഗാളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പുനഃസ്ഥാപിച്ച 16.10 ലക്ഷത്തിലധികം വോട്ടര്‍മാര്‍ക്കെതിരെ മറ്റ് കമ്മീഷണര്‍മാര്‍ അറിയാതെ കമ്മീഷന്റെ പേരില്‍ അപ്പീല്‍ നല്‍കിയതും ഹര്‍ജിയില്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ സ്ഥാപനങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും, കമ്മീഷന്റെ എല്ലാ തീരുമാനങ്ങള്‍ക്കും പൂര്‍ണ്ണ നിയമസാധുതയുണ്ടെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

Related articles

See all
Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Save your stories

Sign in