Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുജാഹിദ് നേതാവ് സക്കറിയ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു

മുജാഹിദ് നേതാവ് സക്കറിയ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു
കണ്ണൂര്‍: മുജാഹിദ് പ്രഭാഷകനും നേതാവുമായ ഡോ. കെ.കെ. സക്കരിയ്യ സ്വലാഹി (54) വാഹനാപകടത്തില്‍ മരണപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെ കണ്ണൂര്‍ കൂത്തുപറമ്പിന് സമീപം മനേക്കരയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാലക്കാട് ജില്ലയില്‍ എടത്തനാട്ടുകരക്ക് സമീപം പാലക്കാഴി സ്വദേശിയാണ്. 20 വര്‍ഷത്തിലധികമായി കണ്ണൂരിലെ കടവത്തൂര്‍ ഇരഞ്ഞിന്‍കീഴില്‍ മംഗലശ്ശേരിയിലാണ് താമസം. എടവണ്ണ ജാമിഅഃ നദ്‌വിയ്യയില്‍നിന്ന് ബിരുദവും അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം കടവത്തൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം അറബിക് കോളജില്‍ അധ്യാപകനായി ചേര്‍ന്നു. ഇടക്കാലത്ത് സൗദി അറേബ്യയിലായിരുന്ന അദ്ദേഹം മാസങ്ങള്‍ക്കു മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്.

Related articles

See all
Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

നിയമവിരുദ്ധ സ്പാകൾ ഇനി പൂട്ടും; സംസ്ഥാനത്തുടനീളം കടുത്ത പരിശോധനയ്ക്ക് നിർദേശവുമായി ആഭ്യന്ത...

Popular News

കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദം: അടിയന്തര നടപടിക്ക് നിർദേശിച്ചത് പിണറായി വിജയനെന്ന് തെളിയി...

Save your stories

Sign in