Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്'; ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ലെന്നും ആര്‍എസ്എസ് മേധാവി

'ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്'; ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ലെന്നും ആര്‍എസ്എസ് മേധാവി
വീണ്ടും വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്നാണ് പ്രസ്താവന. ഭാരതത്തില്‍ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണ്. ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും, ആയിരക്കണക്കിന് വര്‍ഷത്തെ സാംസ്‌കാരിക തുടര്‍ച്ചയില്‍ വേരൂന്നിയ സ്വത്വമാണെന്നും അദ്ദേഹം ഗുവാഹത്തിയില്‍ പറഞ്ഞു. 'ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്. ഹിന്ദു രാഷ്ട്രമാകാന്‍ ഇന്ത്യയ്ക്ക് ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല,' ഭാഗവത് കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസ്. രൂപീകരിക്കപ്പെട്ടത് ആരെയും എതിര്‍ക്കാനോ ഉപദ്രവിക്കാനോ വേണ്ടിയല്ല. മറിച്ച് സ്വഭാവ രൂപീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യയെ ഒരു ആഗോള നേതാവാക്കുന്നതില്‍ സംഭാവന നല്‍കാനുമാണ്. വൈവിധ്യങ്ങള്‍ക്കിടയിലും ഭാരതത്തെ ഒന്നിച്ചു നിര്‍ത്തുന്ന രീതിശാസ്ത്രത്തെയാണ് ആര്‍.എസ്.എസ്. എന്ന് വിളിക്കുന്നതെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. ലചിത് ബോര്‍ഫുകനെ, ശ്രീമന്ത ശങ്കര്‍ദേവയെ പോലുള്ളവര്‍ക്ക് പ്രാദേശിക തലത്തില്‍ മാത്രമല്ല, ദേശീയ തലത്തിലും പ്രസക്തിയുണ്ട്. അവര്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ്. രാഷ്ട്ര നിര്‍മാണത്തിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കൂട്ടായും നിസ്വാര്‍ഥമായും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അസമില്‍ എത്തിയപ്പോഴാണ് മോഹന്‍ ഭാഗവത് വിവാദ പ്രസ്താവന നടത്തിയത്.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in