Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

21 കോടിയുടെ തട്ടിപ്പ്; എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓഫീസുകളില്‍ വ്യാപക പരിശോധന

21 കോടിയുടെ തട്ടിപ്പ്; എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓഫീസുകളില്‍ വ്യാപക പരിശോധന
  എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഫ്ഒ) മുംബൈയിലെ ഓഫീസില്‍ 21 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ പരിശോധന ശക്തമാക്കി അധികൃതർ.  രാജ്യമൊട്ടാകെയുള്ള ഇപിഎഫ്ഒ ഓഫീസുകളിൽ സൂക്ഷ്മപരിശോധന നടത്താനാണ് തീരുമാനം. മുംബൈ കാന്തിവാലി ഇപിഎഫ് ഓഫീസിൽ അടുത്തിടെ നടത്തിയ ഓഡിറ്റിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്. ഓഫീസിലെ ക്ലാർക്കാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തിയത്. അതിഥി തൊഴിലാളികളുടേത് ഉള്‍പ്പെടെ 817 ബാങ്ക് അക്കൗണ്ടുകൾ വഴി 21.5 കോടി രൂപയാണ് തട്ടിയെടുത്തത്.  കാന്തിവാലി ഓഫീസിലെ ആറ് ജീവനക്കാരെ സസ്‌പെന്‍റ്  ചെയ്തു. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാർക്ക് നിക്ഷേപം പിൻവലിക്കാൻ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് മെയ് 31 വരെ 18,700 കോടി രൂപയാണ് പിൻവലിക്കപ്പെട്ടത്. ഇതുള്‍പ്പെടെ എല്ലാ ഇടപാടുകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in