Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ചില കടങ്ങൾ ബാക്കി നിൽക്കും! റോഷൻ ബഷീറും രാഹുൽ രാജഗോപാലും ഒന്നിക്കുന്ന ഡ്രാമ ത്രില്ലറിന്റെ ചിത്രീകരണം പൂർത്തിയായി

ചില കടങ്ങൾ ബാക്കി നിൽക്കും! റോഷൻ ബഷീറും രാഹുൽ രാജഗോപാലും ഒന്നിക്കുന്ന ഡ്രാമ ത്രില്ലറിന്റെ ചിത്രീകരണം പൂർത്തിയായി

തിരുവനന്തപുരം: യുവതാരങ്ങളായ റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. 'വിൻസെന്റ് ആൻഡ് ദി പോപ്പ്' എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ഡ്രാമ ത്രില്ലറിന്റെ ചിത്രീകരണം കൊല്ലം-തെന്മല, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് നടന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ സജീവമായി പുരോഗമിക്കുകയാണ്.

"ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം" എന്ന ആകർഷകമായ ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. സോഷ്യൽ മീഡിയയിൽ 'ആക്റ്റർ കോപ്പ്' എന്ന പേരിൽ ഏറെ ശ്രദ്ധേയനായ ബിബിൻ ജോസഫും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ, വിനോദ് ശശിധരൻ, അനീഷ് പണിക്കർ, നിവിൻ മിറർ, ഷാജി നിസാർ, അനന്തകൃഷ്ണൻ, സിജു ശിവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

ഏറെ ദുരൂഹതയും ആവേശവും നിറഞ്ഞ ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറാണ്. സഞ്ജീവ് കൃഷ്ണനാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. എ.ആർ. നന്ദഗോപന്റെതാണ് വരികൾ. രാജ്കുമാർ ഭാസ്‌കരൻ ഛായാഗ്രഹണവും രത്‌നരാജ് രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

ചിത്രത്തിന്റെ പേര്, ഫസ്റ്റ് ലുക്ക് പോസ്റ്റർ തുടങ്ങിയ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Save your stories

Sign in