Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രിയങ്കയെ ഇന്ത്യയിലെ ജനങ്ങളുടെ കൈയിലേൽപിക്കുന്നു, സുരക്ഷിതമായി കാക്കണം : റോബർട്ട് വദ്ര

പ്രിയങ്കയെ ഇന്ത്യയിലെ ജനങ്ങളുടെ കൈയിലേൽപിക്കുന്നു, സുരക്ഷിതമായി കാക്കണം : റോബർട്ട് വദ്ര
എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റോഡ് ഷോ ഉത്തര്‍പ്രദേശില്‍ പുരോഗമിയ്ക്കുമ്പോള്‍ ആശംസയും ഉത്കണ്ഠയും നിറഞ്ഞ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയുടേതാണ് വികാരനിർഭരമായ ആ പോസ്റ്റ്. 'പ്രിയപ്പെട്ട പിയ്ക്ക് ആശംസകള്‍' എന്ന് തുടങ്ങുന്ന പോസ്റ്റിൽ രാജ്യത്തെ സേവിക്കുക എന്നത് പ്രിയങ്കയുടെ കർത്തവ്യമാണെന്ന് തനിക്കറിയാമെന്നും അതിനാല്‍ തങ്ങള്‍ പ്രിയങ്കയെ ഇന്ത്യയിലെ ജനങ്ങളുടെ കൈയിലേൽപിക്കുകയാണെന്നും സുരക്ഷിതമായി കാക്കണമെന്നും റോബർട്ട് വദ്ര രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. വികാരഭരിതവും ഒരു കുടുംബത്തിന്‍റെ എല്ലാ കരുതലും ആശങ്കയും നിറഞ്ഞ ആ പോസ്റ്റ് ഇപ്രകാരം വായിക്കാം.... ''എന്‍റെ എല്ലാ ആശംസകളും പി, ഉത്തർപ്രദേശിലേക്കുള്ള നിന്‍റെ യാത്രയ്ക്ക്, ജനങ്ങളെ സേവിക്കാനുള്ള യാത്രയ്ക്ക്. നീയെന്‍റെ ഏറ്റവും നല്ല സുഹൃത്താണ്, തികഞ്ഞ ഭാര്യയാണ്, എന്‍റെ കുട്ടികൾക്ക് ഏറ്റവും നല്ല അമ്മയാണ്. കാപട്യം വഞ്ചനയും നിറഞ്ഞ ദുഷിച്ച  രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്.  പക്ഷേ, ഈ രാജ്യത്തെ ജനങ്ങളെ സേവിക്കുക  എന്നത് അവളുടെ ചുമതലയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു, ഇപ്പോള്‍ അവളെ ഞങ്ങൾ ഈ രാജ്യത്തെ ജനങ്ങളുടെ കൈകളിലേൽപിക്കുകയാണ്. അവളെ സുരക്ഷിതയായി നോക്കണം.''

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in