Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

11 ഡിവൈ.എസ്.പിമാരെ തരംതാഴ്ത്തി; 26 സി.ഐമാര്‍ക്ക് സ്ഥാനക്കയറ്റം; സംസ്ഥാന പോലീസില്‍ വന്‍ അഴിച്ചുപണി

11 ഡിവൈ.എസ്.പിമാരെ തരംതാഴ്ത്തി; 26 സി.ഐമാര്‍ക്ക് സ്ഥാനക്കയറ്റം; സംസ്ഥാന പോലീസില്‍ വന്‍ അഴിച്ചുപണി
തിരുവനന്തപുരം: അച്ചടക്ക നടപടി നേരിട്ട 11 ഡിവൈ.എസ്.പിമാരെ സിഐമാരായി തരംതാഴ്ത്തി. 26 സിഐമാര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കി. 53 ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാന പൊലീസിലെ വന്‍ അഴിച്ചുപണി എന്നാണ് സൂചന. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്തുന്നത്. വകുപ്പ് തല നടപടി നേരിട്ടവരും ആരോപണ വിധേയരമായ നിരവധി ഉദ്യോഗസ്ഥര്‍ക്കും ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു. ഇത് സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്. 2014 മുതല്‍ സീനിയോറിറ്റി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതുകൊണ്ട് ഇതിന് നിയമതടസ്സവുമില്ല. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിര്‍ണയ സമിതിയാണ് താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡി വൈ എസ് പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് ഒഴിവാക്കേണ്ടവരുടെ പട്ടിക നല്‍കിയത്.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

യെമനിൽ വീണ്ടും പൂർണ്ണ തോതിലുള്ള യുദ്ധം; സൗദി അറേബ്യയ്ക്ക് നേരെയും ഹൂതികളുടെ മിസൈൽ ആക്രമണം,...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Save your stories

Sign in