Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റിപ്പോ നിരക്കുകൾ വീണ്ടും ഉയർത്തി; രാജ്യത്ത് വായ്പാ പലിശനിരക്കുകൾ ഉയരും

റിപ്പോ നിരക്കുകൾ വീണ്ടും ഉയർത്തി; രാജ്യത്ത് വായ്പാ പലിശനിരക്കുകൾ ഉയരും
മുംബൈ: റിപ്പോ നിരക്കുകൾ ആർബിഐ വീണ്ടും ഉയർത്തി.  റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കി. ഇതോടെ രാജ്യത്ത് വായ്പാ പലിശനിരക്കുകൾ ഉയരും. ഭവന, വാഹന വായ്‌പ ഉൾപ്പെടെയുള്ള എല്ലാ റീട്ടെയ്ൽ വായ്‌പകളുടെയും പലിശനിരക്ക് വർധിക്കും. ഏറ്റവും പുതിയ തീരുമാനമനുസരിച്ച് കാറുകൾക്കും വീടുകൾക്കും മറ്റ് വിവിധ വായ്പകൾക്കും നൽകേണ്ട വായ്പാ നിരക്കുകൾ വർദ്ധിപ്പിക്കും. വർദ്ധിച്ചുവരുന്ന ആഗോള സാമ്പത്തിക ആശങ്കകൾക്കിടയിൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ ഉയർത്താനുള്ള തീരുമാനങ്ങൾ എടുത്തത്. മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം. ഈ വർഷം തുടർച്ചയായി അഞ്ചാമത്തെ തവണയാണ് റിപ്പോ നിരക്കുകൾ വർധിപ്പിക്കുന്നത്. റിപ്പോ നിരക്ക് വർധിച്ചതോടെ രാജ്യത്തെ സാധാരണക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഗവർണർ ശക്തികാന്ത ദാസ് ആണ് റിപ്പോ നിരക്കുകൾ വർധിപ്പിക്കുമെന്ന് അറിയിച്ചത്. ഇതോടെ  ഇഎംഐ നിരക്കും വര്‍ധിക്കും.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in