Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോക്‌സഭയില്‍ താരമായി രമ്യ ഹരിദാസ്; സ്പീക്കറുടെ പ്രശംസ; നാടിന്റെ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിച്ച് കന്നി പ്രസംഗം

ലോക്‌സഭയില്‍ താരമായി രമ്യ ഹരിദാസ്; സ്പീക്കറുടെ പ്രശംസ; നാടിന്റെ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിച്ച് കന്നി പ്രസംഗം
ramya-haridas ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ തന്നെ സഭയിലെ മിന്നുംതാരമായി ആലത്തൂരില്‍ നിന്നുള്ള എം.പി. രമ്യ ഹരിദാസ്. ആദ്യം ശൂന്യവേളയില്‍ സ്പീക്കര്‍ ഓം ബിര്‍ള സംസാരിക്കാന്‍ വിളിച്ചപ്പോള്‍ രാംമിയ എന്ന് തെറ്റായിട്ടാണ് സ്പീക്കര്‍ രമ്യയുടെ പേര് ഉച്ചരിച്ചത്. രമ്യയും മറ്റംഗങ്ങളും ചേര്‍ന്ന് ഇത് തിരുത്തുകയായിരുന്നു. ഇത് കേട്ട് ചിരിച്ചു പോയ സ്പീക്കര്‍ പിന്നാലെ രമ്യയെ പുകഴ്ത്തി സംസാരിച്ചു. തദ്ദേശ ഭരണ നേതൃതലത്തില്‍ മികച്ച പ്രവര്‍ത്തനമാണ് രമ്യ കാഴ്ചവെച്ചതെന്ന് സ്പീക്കര്‍ അംഗങ്ങളോടായി പറഞ്ഞു. ഇതിനു പിന്നാലെ രമ്യ സംസാരിച്ചു. വ്യക്തമായ ഇംഗ്ലീഷില്‍ തന്നെയാണ് രമ്യ ആലത്തൂരിന്റെ പ്രശ്‌നങ്ങള്‍ സഭയില്‍ അവതരിപ്പിച്ചത്. ആലത്തൂര്‍ കാര്‍ഷിക മേഖലയാണെന്നും കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗമെന്നും രമ്യ പറഞ്ഞു. കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് മിനിമം വില ലഭിക്കുന്നില്ലെന്ന് രമ്യ വ്യക്തമാക്കി. അടുത്തുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിഷം തളിച്ച പച്ചക്കറികളെപ്പോലെയല്ല, ഓര്‍ഗാനിക് രീതിയിലാണ് ഇവിടെ കര്‍ഷകര്‍ കൃഷി ചെയ്യുന്നതെന്നും അതിനാല്‍ പച്ചക്കറികള്‍ സംഭരിച്ച് സൂക്ഷിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സംഭരണികള്‍ അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായി രമ്യ പറഞ്ഞു.  

Related articles

See all
Popular News

നിയമവിരുദ്ധ സ്പാകൾ ഇനി പൂട്ടും; സംസ്ഥാനത്തുടനീളം കടുത്ത പരിശോധനയ്ക്ക് നിർദേശവുമായി ആഭ്യന്ത...

Popular News

കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദം: അടിയന്തര നടപടിക്ക് നിർദേശിച്ചത് പിണറായി വിജയനെന്ന് തെളിയി...

Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും, പ്രതികളെ വീണ്ടും കസ്റ്റഡിയ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in