Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാഹുല്‍ഗാന്ധിയെ വ്യത്യസ്തനാക്കുന്നത് പോസിറ്റീവ് സമീപനം; ആസിമിന് ഊര്‍ജ്ജം പകര്‍ന്ന രാഹുല്‍ഗാന്ധിയെക്കുറിച്ച് രമേശ് ചെന്നിത്തല

രാഹുല്‍ഗാന്ധിയെ വ്യത്യസ്തനാക്കുന്നത് പോസിറ്റീവ് സമീപനം; ആസിമിന് ഊര്‍ജ്ജം പകര്‍ന്ന രാഹുല്‍ഗാന്ധിയെക്കുറിച്ച് രമേശ് ചെന്നിത്തല
രാഹുല്‍ഗാന്ധിയെ കാണാനെത്തിയ ആസിമിനോട് കോണ്‍ഗ്രസ് അധ്യക്ഷന്റെ പെരുമാറ്റത്തെക്കുറിച്ച് വന്‍ മതിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. ജന്‍മനാ ഇരുകൈകളുമില്ലാതെ ജനിച്ച കോഴിക്കോട് ഓമശ്ശേരി സ്വദേശി ആസിം 90 ശതമാനം വികലാംഗനാണ്. വെളിമണ്ണ എല്‍.പി സ്‌കൂളിലായിരുന്നു പഠനം. എല്‍.പി കഴിഞ്ഞതോടെ ആസിമിന്റെ പഠനസൗകര്യാര്‍ഥം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്‌കൂള്‍ യു.പിയായി ഉയര്‍ത്തി. യു.പി കഴിഞ്ഞതോടെ മറ്റിടങ്ങളില്‍ പോകാനുള്ള ബുദ്ധിമുട്ട് കാരണം ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ അപേക്ഷ നല്‍കി. സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. അനുകൂല ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ കനിഞ്ഞില്ല. ഹൈകോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായി. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ആസിം കോണ്‍ഗ്രസ് ദേശിയ ആധ്യക്ഷന്റെ മുന്നില്‍ തന്റെ ആവശ്യവുമായി എത്തിയത്. ആവശ്യങ്ങള്‍ വിശദമായി കേട്ട രാഹുല്‍ഗാന്ധി ആസിമിന്റെ ആവശ്യം നടപ്പിലാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കി. വിഷയം ഏതായാലും അതിനോടുള്ള പോസിറ്റീവ് ആയ സമീപനം ആണ് രാഹുല്‍ഗാന്ധിയെ വ്യത്യസ്തനാക്കുന്നത്. പിതാവ് സയിദുമായി എത്തിയ ആസിമിനോട് പൊതുപ്രവര്‍ത്തകന്‍ ആകണം എന്ന് അദ്ദേഹം ഉപദേശിച്ചു.അതോടൊപ്പം കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. പോസിറ്റീവ് ചിന്താഗതി കൈവിടരുതെന്നും പോരാട്ടം തുടരണമെന്നും ഓര്‍മിപ്പിച്ചാണ് മടങ്ങിയത്. സഹതാപമല്ല ഇത്തരം ഊര്‍ജ്ജം പകര്‍ന്നുനല്‍കുന്ന നേതാവിനെയാണ് നമുക്ക് ആവശ്യം - ആസിമിനോടുള്ള രാഹുല്‍ഗാന്ധിയുടെ സമീപനത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

Related articles

See all
Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Save your stories

Sign in