Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൗരത്വ ഭേദഗതി ബില്ലിലൂടെ ജനങ്ങളെ വിഭജിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത് : രമേശ് ചെന്നിത്തല

പൗരത്വ ഭേദഗതി ബില്ലിലൂടെ ജനങ്ങളെ വിഭജിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത് : രമേശ് ചെന്നിത്തല
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന ഹിഡൺ അജണ്ടയാണ് മോദി സർക്കാരിന് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് ഝാർഖണ്ടിലെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതേതര സംഗമത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യം വലിയ വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. രാജ്യത്തെ വിഭജിക്കാൻ ബിജെപി ശ്രമിക്കുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന അജണ്ടയുമായാണ് മോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഝാർഖണ്ടും ബിജെപി നഷ്ടമായിരിക്കുന്നു. ഏതാനും സംസ്ഥാനങ്ങളിലേക്ക് ബിജെപി ചുരുങ്ങി കൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു പൗരത്വ ഭേദഗതി ബില്ലി നെതിരെ ദേശീയ തലത്തിൽ കോൺഗ്രസ് നടത്തിയ സത്യാഗ്രഹ സമരത്തിന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് സംസ്ഥാനത്തെ 140 നിയോജ മണ്ഡലങ്ങളിലും മതേതര സംഗമം സംഘടിപ്പിച്ചത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in