Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ബെവ് ക്യു': ഫെയര്‍കോഡ് കമ്പനിയെ തെരഞ്ഞെടുത്തത് നടപടിക്രമങ്ങളില്‍ കൃത്രിമം കാട്ടി; സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് രമേശ് ചെന്നിത്തല

'ബെവ് ക്യു': ഫെയര്‍കോഡ് കമ്പനിയെ തെരഞ്ഞെടുത്തത് നടപടിക്രമങ്ങളില്‍ കൃത്രിമം കാട്ടി; സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് രമേശ് ചെന്നിത്തല
  മദ്യവില്‍പ്പനയ്ക്കായുള്ള 'ബെവ് ക്യു' ആപ്പ് നിര്‍മ്മാണത്തിനായി ഫെയര്‍കോഡ് കമ്പനിയെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് സഹയാത്രികന്റെ കമ്പനിയെ തെരഞ്ഞെടുത്തത് രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്നും നടപടികളില്‍ കൃത്രിമം കാട്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കമ്പനിക്ക് മുന്‍ പരിചയമില്ല. കരാര്‍ നല്‍കിയതില്‍ സ്വജനപക്ഷപാതമെന്നും അദ്ദേഹം പറഞ്ഞു. എസ്എംഎസ് സേവനത്തിന് കാശുവേണ്ടെന്ന് പറഞ്ഞ കമ്പനിക്ക് കരാര്‍ നല്‍കിയില്ല. 6 കോടി രൂപയോളം എസ്എംഎസ് ഇനത്തില്‍ ഫെയര്‍കോഡിന് ലഭിക്കും. ഇങ്ങനെ കോടികള്‍ സ്വന്തമാക്കാനുള്ള വഴി സര്‍ക്കാര്‍ ഉണ്ടാക്കി. എസ്എംഎസ് നിരക്ക് തീരുമാനിച്ചത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. വെര്‍ച്വല്‍ ക്യു സംവിധാനം തട്ടിപ്പാണ്. തന്റെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അഴിമതി കണ്ടെത്തണം. അന്വേഷണം നടത്തിയില്ലെങ്കില്‍ നിയമനടപടിക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ മറവില്‍ അഴിമതി നടത്തിയാല്‍ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

കൊച്ചി സിനഗോഗിന് തീയിട്ട സംഭവം: പ്രതി എബിന്‍ പോളിന് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന...

Popular News

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി...

Popular News

സി.എം.ആര്‍.എല്‍ - എക്സലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും;...

Save your stories

Sign in