Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിവരാവകാശ ഭേദഗതി ബില്ലില്‍ ഒപ്പു വയ്ക്കാതെ തിരിച്ചയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രാഷ്ട്രപതിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

വിവരാവകാശ ഭേദഗതി ബില്ലില്‍ ഒപ്പു വയ്ക്കാതെ തിരിച്ചയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രാഷ്ട്രപതിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്നതായതിനാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ വിവരാവകാശ ഭേദഗതി ബില്ല് ഒപ്പിടാതെ പാര്‍ലമെന്റിന് തന്നെ തിരിച്ചയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തയച്ചു. വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കുന്നതും അവര്‍ക്ക് ശമ്പളം നല്‍കുന്നതും സംസ്ഥാന സര്‍ക്കാരുകളാണെങ്കിലും അവരുടെ കാലാവധിയും ശമ്പളവും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതാണ് ഭേദഗതി ബില്ല്. ഇത് നമ്മുടെ ഫെഡറല്‍ സംവിധാനത്തെ തുരങ്കം വയ്ക്കുന്നതും സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റവുമാണെന്ന്  മാത്രമല്ല, വിവരാവകാശ നിയമത്തിന്റെ അന്തസത്തയെ തകര്‍ക്കുന്നതുമാണ്. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരെ കേന്ദ്രം തട്ടിയെടുക്കുന്നതിന് തുല്യമാവും ഇത്. അതിനാല്‍ ബില്ലിന്മേല്‍ പുനരാലോചന അത്യാവശ്യമാണെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി

Related articles

See all
Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Save your stories

Sign in