Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ സമഗ്ര അന്വേഷണം വേണം: രമേശ് ചെന്നിത്തല

ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ സമഗ്ര അന്വേഷണം വേണം: രമേശ് ചെന്നിത്തല
Ramesh-Chennithala സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് നടത്തണമെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല. സംഭവവുമായി ബന്ധമില്ലെന്നും വ്യക്തിപരമായ കാര്യമാണെന്നും പറഞ്ഞ് സി.പി.എമ്മിനും കോടിയേരിക്കും ഒഴിഞ്ഞുമാറാനാവില്ല. സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതിനാല്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇരയുടെ ആരോപണം സത്യമാണെങ്കില്‍ അവര്‍ക്ക് നീതി ഉറപ്പാക്കണം. സി.പി.എമ്മിന്‍റെ അപചയത്തിന്‍റെ പ്രതിഫലനമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍. എല്ലാത്തിനും വെള്ളപൂശുന്ന സമീപനമാണ്  സി.പി.എം സ്വീകരിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സി.പി.എമ്മിനുള്ളില്‍ ഉയരുന്ന പീഡന പരാതികള്‍ പാര്‍ട്ടി തന്നെ അന്വേഷിച്ച് ഒതുക്കുന്നതാണ് കാണാനാകുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വളംവെച്ചുകൊടുക്കുന്ന നടപടിയാണ് ഇതെന്നും ഇതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പുറത്തു വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ലമെന്‍റ് തെഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് സി.പി.എം ഒരു പാഠവും പഠിക്കാന്‍ തയാറാകുന്നില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in