Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സാന്ത്വനമായി രാഹുല്‍ ഗാന്ധി വയനാട്ടില്‍; സന്ദർശനം രണ്ടാം ദിനം

സാന്ത്വനമായി രാഹുല്‍ ഗാന്ധി വയനാട്ടില്‍; സന്ദർശനം രണ്ടാം ദിനം
രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം ഇന്ന് രണ്ടാം ദിവസം. പ്രളയവും ഉരുള്‍പൊട്ടലും നാശം വിതച്ച വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദർശിച്ച് ദുരിതബാധിതരെ നേരില്‍ കാണും. രാവിലെ 9 ന് മാനന്തവാടി ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ നിന്നും തിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം  തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബാവലി മീനംകൊല്ലി കോളനിയാണ്. തുടർന്ന് മാനന്തവാടിയിലെയും സുൽത്താൻ ബത്തേരിയിലേയും വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ സന്ദര്‍ശനം: രാവിലെ 9.45 :തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബാവലി മീനംകൊല്ലി കോളനി സന്ദർശിക്കും 11.05 : മാനന്തവാടി പയ്യമ്പള്ളി വില്ലേജിലെ ചാലിഗദ്ദ ഉച്ചയ്ക്ക് 12.05 : ബത്തേരി നടവയൽ നെയ്ക്കുപ്പ കോളനി 1.25 : നൂൽപ്പുഴ പഞ്ചായത്തിലെ പൊൻകുഴി കാട്ടുനായ്ക്ക കോളനി 3.15 : മുട്ടിൽ, ഡബ്ല്യു.എം.ഒ ആർട്സ് ആന്‍റ് സയൻസ് കോളേജിൽ ദുരിതബാധിതരെ കാണും 3.45 : കൽപറ്റ എം.പി ഓഫീസ് ഉദ്ഘാടനം സിവിൽ സ്‌റ്റേഷന് സമീപം ഗൗതം ബിൽഡിംഗിൽ വൈകിട്ട് 5.15 : കുറുമ്പാലക്കോട്ടയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിച്ചതിന് ശേഷം സെന്‍റ് ജൂഡ് പാരിഷ് ഹാളിൽ ദുരിതബാധിതരുമായി സംസാരിക്കും 6.10 : പടിഞ്ഞാറത്തറ പഞ്ചായത്തിലെ കപ്പിക്കളത്തെ ദുരിതബാധിതരെ കാണും 6.45 : വെള്ളമുണ്ട, വരമ്പെറ്റ രാത്രി കൽപറ്റ പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസിൽ താമസം

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in