Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചാലിഗദ്ദയുടെ രോദനം കേള്‍ക്കാന്‍ രാഹുൽ എത്തി; സങ്കടങ്ങൾ കേട്ടു, ആശ്വസിപ്പിച്ചു

ചാലിഗദ്ദയുടെ രോദനം കേള്‍ക്കാന്‍ രാഹുൽ എത്തി; സങ്കടങ്ങൾ കേട്ടു, ആശ്വസിപ്പിച്ചു
കബനി നദിക്കരയിൽ എല്ലാവർഷവും കാലവർഷക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്ന ചാലിഗദ്ദ കോളനിക്കാരുടെ രോദനം കേൾക്കാൻ രാഹുൽ ഗാന്ധിയെത്തി. മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ഹരി, ജേക്കബ് സെബാസ്റ്റ്യൻ, സണ്ണി ചാലിൽ എന്നിവർ കോളനിക്കാരുടെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധിക്ക് മുമ്പിൽ അവതരിപ്പിച്ചു. പയ്യംമ്പള്ളി ചാലിഗദ്ദ കോളനിയിലെ 57 കുടുംബങ്ങളാണ് ദുരിതക്കയത്തിലുള്ളത്. ഒരു വശത്ത് വനവും മറുവശത്ത് കബനി നദിയുമാണ് ചാലിഗദ്ദയുടെ ഭൂപ്രദേശം. വനവിഭങ്ങൾ ശേഖരിച്ചും കൂലിപ്പണിയെടുത്തും ഉപജീവനം നടത്തി വരുന്നവരാണ് ഗ്രാമവാസികൾ. മിക്കവീടുകളും ഇനി താമസിക്കാൻ പറ്റാത്ത വിധം തകർന്നു. കൂലിപ്പണിയില്ലാതായതോടെ പലരും പട്ടിണിയിലായി. മഴ തുടങ്ങിയാൽ ആശങ്കയിലാണ് എന്നും ഇവരുടെ ജീവിതം. കോളനിവാസികളുടെ മുഴുവൻ സങ്കടങ്ങളും കേട്ട രാഹുൽ ഗാന്ധി പരമാവധി സഹായം ലഭിക്കുന്നതിന് സഹായിക്കുമെന്ന് ഉറപ്പ് നൽകി. മനസിന്‍റെ നൊമ്പരങ്ങൾക്കിടയിലും തങ്ങളെ കാണാൻ രാഹുൽ ഗാന്ധി എം.പി എത്തിയതിന്‍റെ സന്തോഷം ഗ്രാമവാസികളുടെ മുഖത്ത് കാണാമായിരുന്നു. കോളനിക്കാരുമായി അര മണിക്കൂർ ചിലവഴിച്ച അദ്ദേഹം വെള്ളപ്പൊക്കത്തിൽ തകർന്ന വീടുകൾ നേരിട്ട് കാണുകയും ചെയ്തു. പരമാവധി സഹായം ഉറപ്പ് നല്‍കിയാണ് രാഹുല്‍ ഇവിടെനിന്ന് മടങ്ങിയത്.    

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in