ബിഹാറില്‍ എസ്‌ഐആര്‍ നടത്തി മരിച്ചുപോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയ 7 വോട്ടര്‍മാരുമായി ചായ കുടിച്ച് സംവദിക്കുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
ബിഹാറില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന എസ്‌ഐആര്‍ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ മരിച്ചവര്‍ എന്നു പറഞ്ഞ് ഒഴിവാക്കപ്പെട്ട രാഘോപൂര്‍ നിയമസഭാ മണ്ഡലത്തിലെ 7 വോട്ടര്‍മാരാണ് ഇന്ന് ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുമായി കുടിക്കാഴ്ച നടത്തിയത്. അവരുടെ വോട്ട് പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ എല്ലാ പിന്തുണയും രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്തു.