Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ്-19 : ആരോഗ്യവിദഗ്ധരുമായി രാഹുല്‍ ഗാന്ധി നടത്തിയ സംഭാഷണം ഇന്ന് പുറത്തുവിടും

കൊവിഡ്-19 : ആരോഗ്യവിദഗ്ധരുമായി രാഹുല്‍ ഗാന്ധി നടത്തിയ സംഭാഷണം ഇന്ന് പുറത്തുവിടും
കൊവിഡ് മഹാമാരിയിൽ പൊതു ആരോഗ്യ വിദഗ്ധൻ പ്രൊഫസർ ആശിഷ് ഝാ, സ്വീഡിഷ് പകർച്ചവ്യാധി വിദഗ്ധന്‍ ജൊഹാൻ ഗീസെക്കെ എന്നിവരുമായി രാഹുൽ ഗാന്ധി നടത്തിയ സംഭാഷണം രാവിലെ 10 മണിക്ക് കോണ്‍ഗ്രസ് പുറത്തുവിടും. കൊവിഡ് മഹാമാരിയുടെ സ്വഭാവം, പരീക്ഷണ തന്ത്രങ്ങൾ ഉൾപ്പെടെ ചർച്ചയാകും. നേരത്തെ മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ, നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി എന്നിവരുമായുള്ള രാഹുൽ ഗാന്ധിയുടെ സംഭാഷണങ്ങൾ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. സംഭാഷണത്തിന്‍റെ വീഡിയോ ബുധനാഴ്ച രാവിലെ 10 മണിക്ക് കോണ്‍ഗ്രസ് പുറത്തുവിടും. കൊവിഡ് മഹാമാരിയെ നേരിടാന്‍ സാമ്പത്തികം, സാമൂഹികം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ ആഗോള വിദഗ്ധരുമായി രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തിവരികയാണ്. കൊവിഡ് 19 വൈറസിന്‍റെ സ്വഭാവം, പരീക്ഷണ തന്ത്രങ്ങൾ, കൊവിഡിന് ശേഷമുള്ള ലോകം തുടങ്ങി നിരവധി വിഷയങ്ങൾ ഉള്‍ക്കൊള്ളിച്ചതാണ് ഇന്ന് പുറത്തുവിടാനിരിക്കുന്ന വീഡിയോ എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ആശിഷ് ഝാ ലോക്ക്ഡൗണിനെ അനുകൂലിക്കുകയും ജൊഹാൻ ഗീസെക്കെ ഇതിനെ എതിർക്കുകയും ചെയ്യുന്നവരാണ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in