Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രാഹുൽ ഗാന്ധി

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രാഹുൽ ഗാന്ധി
ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രാഹുൽ ഗാന്ധി. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ കാണിക്കുന്നവർക്കൊപ്പമാണ് യുപിയിലെ ബിജെപി സർക്കാരെന്ന് രാഹുൽ തുറന്നടിച്ചു. അത്തരം അനീതികൾക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധമുയർത്തുകയും ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന നിലപാടാണ് യോഗി സർക്കാരിൻറേതെന്നും രാഹുൽ പറഞ്ഞു. ബുദ്ധിമുട്ടുകൾക്കിടയിലും കോൺഗ്രസ് പ്രവർത്തകർ തെരുവിൽ പ്രതിഷേധിക്കുന്നത് തുടരുകയാണെന്നും അടിച്ചമർത്തലുകളെ നേരിടുക തന്നെ ചെയ്യുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ പീഡനക്കുറ്റമാരോപിച്ച ഷാജഹാൻപൂരിലെ നിയമ വിദ്യാർഥിയെ പിന്തുണച്ച് കോൺഗ്രസ് നടത്താനിരുന്ന പദയാത്രയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് രാഹുൽ വിമർശന ശരങ്ങളുമായി രംഗത്തെത്തിയത്. ഇന്നലെ യുപിയിലെ പാർട്ടി ഓഫീസിൽ നിന്ന് പദയാത്ര ആരംഭിച്ച് നഗരത്തിലെത്തി പ്രതിഷേധ യോഗം ചേരാനായിരുന്നു കോൺഗ്രസ് നിശ്ചയിച്ചിരുന്നത്. എന്നാൽ, നവരാത്രി- ദുർഗാ പൂജ ആഘോഷങ്ങൾ നടക്കുന്നതിനാൽ നഗരത്തിലാകെ വൻതിരക്കാണ് അനുഭവപ്പെടുന്നതെന്നും അതിനിടെ കോൺഗ്രസിൻറെ പദയാത്ര നടത്തിയാൽ അത് നിയന്ത്രിക്കാനാകില്ലെന്നും പോലീസ് സുരക്ഷ നൽകാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഷാജഹാൻപൂർ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. https://youtu.be/59IpJBYBnzw

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in