Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്നേഹ സന്ദേശവുമായി രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരില്‍; കലാപബാധിത മേഖലകള്‍ സന്ദർശിക്കും

സ്നേഹ സന്ദേശവുമായി രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരില്‍; കലാപബാധിത മേഖലകള്‍ സന്ദർശിക്കും
  ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിൽ. കലാപബാധിത പ്രദേശങ്ങളും, ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. സ്‌നേഹ സന്ദേശവുമായാണ് രാഹുലിന്‍റെ സന്ദർശനമെന്ന് കോൺഗ്രസ് വ്യക്തമാക്കി.  മണിപ്പൂരിൽ കലാപം ആളിക്കത്തുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് രാഹുൽ ഗാന്ധി കലാപഭൂമി സന്ദർശിക്കുക. കത്തിയെരിയുന്ന മണിപ്പൂരിൽ സ്‌നേഹസന്ദേശവുമായാണ് രാഹുൽ ഗാന്ധി എത്തുന്നത്. ഇംഫാലിൽ എത്തുന്ന രാഹുൽ ഗാന്ധി ചുരാഛന്ദ്പൂരിലെ കലാപബാധിത മേഖലകളിലും പിന്നീട് ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. ഇന്ന് മണിപ്പൂരിൽ തുടരുന്ന രാഹുൽ ഗാന്ധി നാളെയാണ് മടങ്ങുക. മണിപ്പൂരിനെ സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് രാഹുൽ ഗാന്ധിയുടെ യാത്രാ വിവരങ്ങൾ പുറത്തുവിട്ട എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി വ്യക്തമാക്കി. വിദ്വേഷത്തെ തോൽപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വംശീയ കലാപത്തിൽ കുടിയിറക്കപ്പെട്ടവരെ സഹായിക്കാനായി കുറഞ്ഞത് 10 കോടി രൂപയെങ്കിലും ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മെയ് മാസത്തിൽ മുഖ്യമന്ത്രി സോറംതംഗ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പക്ഷേ ഇിതനോടെല്ലാം കേന്ദ്ര സർക്കാർ മുഖം തിരിക്കുകയാണെന്ന് മണിപ്പൂർ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in