Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ഗാന്ധിയുടെ വിദേശ പൗരത്വ വിവാദം: സുപ്രീംകോടതി കേസ് തള്ളി

രാഹുല്‍ഗാന്ധിയുടെ വിദേശ പൗരത്വ വിവാദം: സുപ്രീംകോടതി കേസ് തള്ളി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് വിദേശ പൗരത്വം ഉണ്ടെന്ന ആരോപണം സംബന്ധിച്ച കേസ് സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് കേസുമായി കോടതിയിലെത്തിയത്.  തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. വിദേശ കമ്പനി എഴുതിവെച്ചാല്‍ ഇന്ത്യന്‍ പൗരന്‍ അല്ലാതാകുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നയാളാണ് രാഹുല്‍ഗാന്ധിയെന്ന് കേസ് നല്‍കിയ യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് പറഞ്ഞു. അങ്ങനെ ആഗ്രഹിക്കാത്ത ആരുണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. 2015ലാണ് സുബ്രഹ്മണ്യം സ്വാമി ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. 2016 ല്‍ സുബ്രഹ്മണ്യം സ്വാമി കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും തെളിവുകള്‍ ഹാജാരാക്കാനും രാഹുല്‍ഗാന്ധി വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയക്കുന്ന നരേന്ദ്രമോദിയും അമിത് ഷായും കെട്ടിച്ചമച്ചതാണ് ആരോപണമെന്ന് കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കിയിരുന്നു.

Related articles

See all
Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Save your stories

Sign in