Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അന്യായത്തിന്‍റെ ബിജെപി ഭരണകാലത്ത് ന്യായത്തിന് വേണ്ടിയുള്ള യാത്ര; ഇന്ത്യയുടെ വികസനത്തിന് ജാതിസെൻസ് അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധി

അന്യായത്തിന്‍റെ ബിജെപി ഭരണകാലത്ത് ന്യായത്തിന് വേണ്ടിയുള്ള യാത്ര; ഇന്ത്യയുടെ വികസനത്തിന് ജാതിസെൻസ് അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധി
അന്യായത്തിന്‍റെ ബിജെപി ഭരണകാലത്ത് ന്യായത്തിന് വേണ്ടി ഉള്ള യാത്രയാണ് ഞങ്ങൾ നടത്തുന്നതെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വികസനത്തിന് ജാതിസെൻസ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മമതാ ബാനർജി ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും ബീഹാറിൽ നിതീഷ് കുമാറിനെതിരെ ഇന്ത്യ മുന്നണി പോരാടുമെന്നും രാഹുൽഗാന്ധി ഝാർഖണ്ഡിലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സമൂഹത്തിലെ അധകൃത വിഭാഗത്തിന്‍റെയും സ്ത്രീകളുടെയും യുവാക്കളുടെയും, തൊഴിലാളികളുടെയും, കൃഷിക്കാരുടെയും ഉന്നമനത്തിനു വേണ്ടിയാണ് ന്യായ് യാത്ര നടത്തുന്നത്. ജാതി സെൻസസ് രാജ്യത്തിന്‍റെ പുരോഗതിക്ക് അനിവാര്യമാണ്. എല്ലാ വിഭാഗത്തിന്‍റെയും ഉന്നമനത്തിനു വേണ്ടിയാണ് ജാതി സെൻസസ് നടത്തണമെന്ന് ഞങ്ങൾ പറയുന്നത്. പക്ഷേ പ്രധാനമന്ത്രി അത് കേൾക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മമത ബാനർജി ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു.  സഖ്യത്തിന്‍റെ ഭാഗമായ നേതാക്കൾ ഇപ്പോഴും തുടരുകയാണ് എന്നാൽ നിതീഷ് കുമാർ ബി ജെ പിക്ക് ഒപ്പം പോയി, നിതീഷ് സഖ്യം വിടാനുള്ള കാരണം എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ ഇന്ത്യ മുന്നണി ഒന്നിച്ചു പോരാട്ടം തുടരുമെന്നും വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in