Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാർഷിക നിയമങ്ങളിൽ ചർച്ചകൾ വേണ്ട, പിൻവലിക്കണം : രാഹുൽ ഗാന്ധി

കാർഷിക നിയമങ്ങളിൽ ചർച്ചകൾ വേണ്ട, പിൻവലിക്കണം : രാഹുൽ ഗാന്ധി
കാർഷിക നിയമങ്ങളിൽ ചർച്ചകൾ നടത്തുന്നതിന് പകരം നിയമങ്ങൾ പിൻവലിക്കണം എന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ 40 ശതമാനം ആളുകളും കാർഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഇവർക്കെതിരായ ആക്രമണമാണ് നടക്കുന്നത്. വിശപ്പ്, തൊഴിലില്ലായ്മ, ആത്മഹത്യ, മൂന്ന് ഓപ്‌ഷനുകളാണ് പ്രധാനമന്ത്രി രാജ്യത്തിന് നൽകുന്നത് എന്നും രാഹുൽ ഗാന്ധി. രാജ്യത്ത് തുടരുന്ന കർഷക പ്രതിഷേധങ്ങൾക്ക് ഊർജം പകരുന്നതാണ് കോണ്‍ഗ്രസിന്‍റെ കിസാന്‍ പഞ്ചായത്തുകളും ട്രാക്ടർ റാലികളും. കൃഷിയാണ് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിൽ, ഉപജീവനം ഉൾപ്പെടെ ഏറ്റവും കൂടുതൽ ആളുകൾക്ക് നൽകുന്ന കാർഷിക മേഖലയെ ഒന്നോ രണ്ടോ ആളുകളുടെ കൈകളിലേക്ക് എത്തിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. വിശപ്പ്, തൊഴിലില്ലായ്മ, ആത്മഹത്യ മൂന്ന് ഓപ്‌ഷനുകളാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക് നൽകുന്നത്. കർഷകർക്ക് വേണ്ടി ഏതറ്റം വരെയും താൻ പോരാട്ടം തുടരും എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ അജ്മീറിൽ നടന്ന ട്രാക്ടർ റാലിയിലും മക്രനയിലെ കിസാൻ മഹാപഞ്ചായത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തു.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in