Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട്ടിലെ കർഷക ആത്മഹത്യ ലോക്സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി

വയനാട്ടിലെ കർഷക ആത്മഹത്യ ലോക്സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി
Rahul-Gandhi-Loksabha വയനാട്ടിലെ കർഷക ആത്മഹത്യ ലോക്സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി. കർഷകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചിട്ടില്ലന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷക ആത്മഹത്യകൾ വർധിക്കുമ്പോഴും വിഷയത്തിൽ മോദി സർക്കാർ ഇരട്ടത്താപ്പ് തുടരുകയാണ്. കർഷകർക്ക് ആശ്വാസം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കർഷക വായ്പകൾക്ക് മോറട്ടോറിയം പ്രഖാപിക്കണമെന്ന ആവശ്യം റിസർവ്വ് ബാങ്ക് ഇതു വരെ അംഗികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ആർ.ബി ഐക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകണം. വായ്പകളുടെ മോറട്ടോറിയവും ആയി ബന്ധപ്പെട്ട് കേരള സർക്കാർ റിസർവ് ബാങ്കിന് മുന്നിൽ വച്ചിരിക്കുന്ന നിർദേശങ്ങൾ പരിഗണിക്കാൻ റിസർവ് ബാങ്കിന് നിർദേശം നൽകണമെന്നും ഒപ്പം ബാങ്കുകൾ ജപ്തി അടക്കമുള്ള കാര്യങ്ങളുമായി കർഷകരെ ഭീക്ഷണിപ്പെടുത്തുന്നില്ലെന്നും കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തണമെന്നും വായ്പ കുടിശ്ശികയുടെ പേരിൽ ബാങ്കുകളുടെ ജപ്തി ഭീഷണി അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ കർഷകർ ദുരിതമനുഭവിക്കുകയാണെന്നും കർഷകർക്ക് ആശ്വാസം നൽകുന്നതിനായി കേന്ദ്ര ബജറ്റിൽ ശക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും രാഹുൽ ലോക്സഭയിൽ കുറ്റപ്പെടുത്തി. https://youtu.be/fR9F15MAkgA

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in