ഛായാഗ്രാഹകനും 'സ്വാമി അയ്യപ്പൻ' എന്ന ചിത്രത്തിന്റെ സംവിധായകനുമായ വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'രാക്ഷസ വേട്ട'യുടെ പൂജയും ചിത്രീകരണവും സെപ്റ്റംബർ 22-ന് ആരംഭിച്ചു. ഡിസ്ക്വയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി അരുണാണ് ചിത്രം നിർമ്മിക്കുന്നത്.
കൊച്ചിയിലെ ആശീർവാദ് ട്രാവൻകൂർ ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ മുതിർന്ന നടി മല്ലിക സുകുമാരൻ ആദ്യ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. അഭിനേതാക്കളായ സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് എന്നിവരും മറ്റ് അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ഒരു സൈക്കോ-പാക്ക് (Psycho-Pack) ജോണറിലൊരുങ്ങുന്ന ചിത്രം നാട്ടിൽ നിരന്തരമായി നടക്കുന്ന ദുരൂഹമായ ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. തുടക്കം മുതൽ പ്രേക്ഷകരെ അങ്കലാപ്പിലും ഉത്കണ്ഠയുടെ മുൾമുനയിലും നിർത്തുന്ന മികച്ച ആക്ഷൻ രംഗങ്ങളും ദുരൂഹതകളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
സിദ്ധീഖാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിദ്ധീഖ് മുഴുനീള ആക്ഷൻ ഹീറോയായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സാജു നവോദയ, കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലിക സുകുമാരൻ, സുധി കോപ്പ, ജസീല പ്രവീൺ, രാജേഷ് കൊട്ടാരത്തിൽ, ഹരി ഊതുമൂന്ന്, സുജിത് കോന്നി, സജു പാർത്ഥസാരഥി, ശ്രീജു സോണി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അണിയറപ്രവർത്തകർ:
തിരക്കഥ: ശ്യാം അരവിന്ദം
സംഗീതം: ഷാനു
പശ്ചാത്തല സംഗീതം: സൗരവ് ചെന്നൈ
മേക്കപ്പ്: രാജേഷ്
കോസ്റ്റ്യൂം ഡിസൈൻ: ബിജു കുമാരപുരം
പി.ആർ.ഒ: വാഴൂർ ജോസ്
വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.